Latest NewsNewsInternational

മഹാനായ ഭരണാധിപന്‍; മോദിയെ വാഴ്ത്തി ബില്‍ ഗേറ്റ്‌സ്

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടി ലോക പ്രശസ്ത വ്യവസായി. മറ്റാരുമല്ല ഐടി രാജാവ് ബില്‍ ഗേറ്റ്‌സ് ആണ് ഇന്ത്യന്‍ പ്രധാനമന്ത്രിയെ അഭിനന്ദിച്ചത്.

അധികാരമേറ്റശേഷം മോദി നടപ്പാക്കിയ സ്വച്ഛ് ഭാരത് മിഷന്‍ ആണ് ബില്‍ ഗേറ്റ്‌സിനെ ആകര്‍ഷിച്ചത്. തന്റെ ഗേറ്റ്‌സ് നോട്ട്‌സ് ഡോട്ട് കോം എന്ന ബ്ലോഗിലാണ് ഗേറ്റ്‌സ്, ഇന്ത്യന്‍ പ്രധാനമന്ത്രിയെയും സ്വച്ഛ് ഭാരത് പദ്ധതിയെയും അഭിനന്ദിച്ചത്.

മനുഷ്യമാലിന്യങ്ങള്‍ നിര്‍മാര്‍ജനം ചെയ്യാനുള്ള യുദ്ധത്തില്‍ ഇന്ത്യ വിജയിച്ചെന്നും ഇതില്‍ മോദി ആവിഷ്‌കരിച്ച സ്വച്ഛ് ഭാരത് മിഷന്‍ വലിയ പങ്കു വഹിച്ചിട്ടുണ്ടെന്നും ബില്‍ ഗേറ്റ്‌സ് വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ ജയിച്ചയൊരാളും ഇത്തരമൊരു തീരുമാനമെടുക്കാന്‍ ധൈര്യം കാണിച്ചിട്ടില്ലെന്നും ഇനിയൊരു നേതാവും ഇതിന് ധൈര്യം കാണിക്കുമെന്ന് കരുതുന്നില്ലെന്നും ഗേറ്റ്‌സ് തന്റെ ബ്ലോഗില്‍ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button