CricketLatest NewsNewsSports

ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്; ലോകറെക്കോര്‍ഡ് കുറിച്ച് ലോകേഷ് രാഹുല്‍

പല്ലേക്കലെ: ശിഖർ ധവാന്റെയും ലോകേഷ് രാഹുലിന്റെയും മികവിൽ ശ്രീലങ്കയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ മികച്ച സ്കോറിലേക്ക്. ആദ്യ ഇന്നിംഗ്‌സില്‍ അര്‍ദ്ധ സെഞ്ച്വറി നേടിയപ്പോള്‍ ലോകറെക്കോർഡ് കൂടിയാണ് ലോകേഷ് കുറിച്ചത്. തുടര്‍ച്ചയായി ഏറ്റവും അധികം അര്‍ദ്ധ സെഞ്ച്വറികള്‍ എന്ന ലോകറെക്കോര്‍ഡാണ് രാഹുല്‍ സ്വന്തമാക്കിയത്. ഗുണ്ടപ്പ വിശ്വനാഥ്, രാഹുല്‍ ദ്രാവിഡ് എന്നിവരെയാണ് രാഹുല്‍ മറികടന്നത്.

മത്സരത്തില്‍ രാഹുലിന് പുറമെ ഓപ്പണര്‍ ശിഖര്‍ ധവാനും തിളങ്ങി. ധവാന്‍ സെഞ്ച്വറി നേടിയാണ് പുറത്തായത്. പല്ലേക്കലെ ടെസ്റ്റ് വിജയിച്ചാൽ വിദേശ മണ്ണിൽ മൂന്നു ടെസ്റ്റ് പരമ്പരകളിലെ സമ്പൂർണ പരമ്പര വിജയം എന്ന അപൂർവ അവസരമാണ് ടീം ഇന്ത്യയ്ക്കു ലഭിക്കുക. കൂടാതെ സ്വദേശത്തും വിദേശത്തും മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പര സ്വന്തമാക്കിയ റെക്കോഡ് വിരാട് കോഹ്ലിക്കും ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button