തിരുവനന്തപുരം : സ്വാശ്രയ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് നാല് മെഡിക്കല്‍ കോളേജുകളുടെ ഫീസ് സംബന്ധിച്ച വിജ്ഞാപനം ഇന്ന് പുറത്തിറങ്ങും.ക്രിസ്ത്യന്‍ മാനേജ്‌മെന്റിനുകീഴിലെ മൂന്ന് മെഡിക്കല്‍ കോളേജുകളിലെയും പാലക്കാട് കരുണയിലെയും എം.ബി.ബി.എസ്. ഫീസ് ആണ് ഫീസ് നിര്‍ണയസമിതി തീരുമാനിക്കുക.
4.80 ലക്ഷം രൂപയാണ് കോഴിക്കോട് കെ.എം.സി.ടി. മെഡിക്കല്‍ കോളേജിന് ട്യൂഷൻ ഫീസായി ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റി അനുവദിച്ച തുക. ഇതിനെതിരെ കോളേജ് മാനേജ്‌മെന്റ് കോടതിയെ സമീപിച്ചിട്ടുണ്ട്.കോളേജിന്‍റെ വരവുചെലവുകണക്കുകള്‍ പരിശോധിച്ചശേഷമാണ് ഫീസ് നിശ്ചയിച്ചതെന്നും ആവശ്യമെങ്കില്‍ കെ.എം.സി.ടി.യുടെപേരില്‍ എതിര്‍സത്യവാങ്മൂലം നല്‍കുമെന്നും രാജേന്ദ്രബാബു കമ്മിറ്റി പ്രതികരിച്ചു.ഉടൻ തന്നെ രണ്ടു കോളേജുകളുടെ ഫീസ് കൂടി നിശ്ചയിച്ചു നൽകുമെന്ന് അദ്ദേഹം അറിയിച്ചിരുന്നു.
ബാങ്ക് ഗ്യാരന്റി വാങ്ങാതെ ട്യൂഷൻ ഫീസയും 5 ലക്ഷം രൂപ നൽകണമെന്ന് ചില കോളേജുകൾ ആവശ്യപ്പെ ട്ടിരുന്നു.പിന്നീട് വാര്‍ഷിക ഫീസ് 11 ലക്ഷമെന്നുവന്നതോടെ പല വിദ്യർത്ഥികളും പ്രവേശനത്തിൽ നിന്ന് പിന്മാറി.അതിനിടെയാണ് ഫീസ് നിര്‍ണയസമിതി ഓരോ കോളേജിന്‍റെയും വരവുചെലവ് കണക്ക് പരിശോധിച്ച് അന്തിമ വാര്‍ഷിക ഫീസ് നിര്‍ണയിക്കുന്ന നടപടി തുടങ്ങിയത്.മുൻ വർഷങ്ങളിൽ എല്ലാ കോളേജുകൾക്കും തുല്യഫീസാണ് സർക്കാർ കല്പിച്ചിരുന്നത്.എന്നാൽ ഓരോ കോളേജുകളുടടെയും സൗകര്യങ്ങൾ വ്യത്യസ്തമായതിനാൽ വെവ്വേറെ ഫീസ് വേണമെന്ന മാനേജ്‌മെന്റുകളുടെ ആവശ്യംകൂടി കണക്കിലെടുത്താണ് പുതിയ നടപടി.
Post Your Comments