മുംബൈ: എസി ലോക്കല്‍ ട്രെയിനില്‍ ആദ്യ ദിനം തന്നെ ടിക്കറ്റെടുക്കാതെ യാത്ര ചെയ്തയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെയാണ് മുംബൈയില്‍ രാജ്യത്തെ ആദ്യ എ.സി സബര്‍ബന്‍ ട്രെയിന്‍ സര്‍വീസ് തുടങ്ങിയത്.
ചര്‍ച്ച് ഗേറ്റിലേക്കുള്ള ട്രെയിനില്‍ നിന്നാണ് ടിക്കറ്റെടുക്കാത്ത ഒരാളെ പരിശോധകര് പിടികൂടുകയും തുടര്‍ന്ന് പിഴ അടപ്പിക്കുകയും ചെയ്തു. ഇയാളില്‍ നിന്ന് 435 രൂപയാണ് പിഴ ഈടാക്കിയത്. 165 രൂപ ടിക്കറ്റ് നിരക്കും 250 രൂപ പിഴയും 10 രൂപ വീതം കേന്ദ്ര സംസ്ഥാന ജിഎസ്ടിയും ചേരുന്നതാണ് ഈ പിഴ. പശ്ചിമ റെയില്‍വെ തുടക്കത്തില്‍ അഞ്ച് സര്‍വീസുകളാണ് ദിവസവും നടത്തുന്നത്. 446 പേരാണ് ആദ്യദിനം ടിക്കറ്റെടുത്തത്. ഇതുവഴി 62,746 രൂപ വരുമാനമായി കിട്ടി.
Post Your Comments