ഒരുപാട് പേരുടെ ജീവിതങ്ങളെ തുറന്നുകാണിച്ചവരാണ് പ്രമുഖ ഫേസ്ബുക്ക് പേജായ ഹ്യൂമന്‍സ് ഓഫ് ബോംബെ. വ്യത്യസ്തമായ ജീവിതാനുഭവങ്ങളാണ് ഈ പേജിലൂടെ പുറത്തുവരുന്നത്. ഇപ്പോഴിതാ അച്ഛനെക്കുറിച്ച് മകള്‍ എഴുതിയ ഫേസ് ബുക്ക് കുറിപ്പാണ് ഈ പേജിലൂടെ പുറത്തുവന്നത്. വീട്ടിലെ മുതിര്‍ന്ന അംഗമായ അച്ഛന് കോളേജില്‍ മകളുടെ ജൂനിയര്‍ വിദ്യാര്‍ത്ഥിയാണ്.
സാമ്പത്തിക പ്രശ്നങ്ങള്‍ കാരണം നിയമം പഠിക്കണമെന്ന ചെറുപ്പം മുതലുള്ള ആഗ്രഹം ആ അച്ഛന് നിറവേറ്റാനായിരുന്നില്ല. അദ്ദേഹം കണ്‍സള്‍ട്ടന്റായി ഒരു കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചു. ഇതിനിടെ മകള്‍ എല്‍എല്‍ബി പഠനം ആരംഭിച്ചു. പഠനത്തെക്കുറിച്ചും വിഷയങ്ങളെ കുറിച്ചും അച്ഛന് എപ്പോഴും മകളോട് തിരക്കും. പെണ്‍കുട്ടിയുടെ സഹോദരി ഡോക്ടറും രണ്ട് സഹോദരന്മാര് അഭിഭാഷകരുമാണ്.
കുടുംബം ഇപ്പോള്‍ മെച്ചപ്പെട്ട നിലയിലാണ്. ഇതിനിടെ നിയമം പഠിക്കണമെന്ന് അച്ഛന് മകളോട് പറഞ്ഞു. മകള്‍ കൂട്ടുകാരോടും അടുപ്പമുള്ളവരോടും അഭിപ്രായം തേടി, അവരാണ് അദ്ദേഹത്തെ കോളേജിലേക്ക് ക്ഷണിക്കാന്‍ ആവശ്യപ്പെട്ടത്. ഇതോടെ മകള്‍ പഠിക്കുന്ന കോളേജില്‍, അച്ഛന് ജൂനിയറായിയെത്തി. അച്ഛന്റെ ആഗ്രഹ സഫലീകരണത്തിന് ഭാഗമാവാന്‍ കഴിഞ്ഞത് ഏറെ സന്തോഷമുണ്ടാക്കുന്നതാണ്.
പഠനം പൂര്‍ത്തിയാക്കി ഒരുമിച്ച് പ്രാക്ടീസ് തുടങ്ങാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അച്ഛന് എനിക്ക് വേണ്ടി എന്താണോ ചെയ്തത്, അതെല്ലാം മടക്കി നല്കാന് സാധിക്കുമെന്ന് കരുതുന്നെന്നും മകള്‍ ഫേസ്ബുക്കില്‍ കുറിച്ചു. യുവതിയുടെ കുറിപ്പ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. നിരവധി പേരാണ് കുറിപ്പ് ഷെയര്‍ ചെയ്തത്.
ALSO READ: അമിത വേഗതയിലെത്തിയ ട്രക്ക് കാറിലിടിച്ച് മൂന്ന് മരണം : ഒരാൾക്ക് ഗുരുതര പരിക്ക്
https://www.facebook.com/humansofbombay/photos/a.253147214894263/1160052737537035/?type=3&__xts__%5B0%5D=68.ARCtsqemgxJk0NtV4PSMmYyFRFvkY7aehVoyU-1i1TI1StTEv1P9F1nLwdV8qbM0fTO6NfpMRXvOtjjOt6pBjcf-h25a9ARqvcBiP0t6nOi-SfGwbzXwyV2avj420DIqq79kRR3JGEmuUyfRX1ikFMLeNv4eH6zLv9wN_-FKDo0DoUmBcTmj1viKmFmZQxuuPlucU7oFiPtWkUNdT1bJPLYsiRItfNdgPTPkyIoQw6FuQpRqjhrwiRbZTpab8pYjTd0YTgpvXo8xyevc6gKYqfBAQFTpT55-yolt7DaqYQMLfGU88xNP87OfhakAfWzq37mpD-UAarLGIUhGOx7BJBCRtA&__tn__=-R
Post Your Comments