Latest NewsNewsIndia

ഹോമിയോ ഡോക്ടറായ തീവ്രവാദിയുടെ ‘പാകിസ്ഥാനി ഭാര്യ’യെ നാടുകടത്തി

കാർവാർ / ബെംഗളൂരു•ഇന്ത്യയിലുടനീളം ബോംബ് ആക്രമണത്തിന് ഇന്ത്യൻ മുജാഹിദ്ദീൻ (ഐ‌എം) ഉപയോഗിച്ച സ്‌ഫോടകവസ്തുക്കൾ വിതരണം ചെയ്തതിന് ജയിലിൽ കഴിയുന്ന തീവ്രവാദ പ്രവർത്തകന്റെ ‘പാകിസ്ഥാനി ഭാര്യ’യെ നാടുകടത്തി. സ്വന്തം നാട്ടിലേക്ക് മടങ്ങാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിശ്ചയിച്ചിരുന്ന ഒരു മാസത്തെ സമയപരിധി കഴിഞ്ഞതിനെ തുടര്‍ന്നാണ് നടപടി.

ഓഗസ്റ്റിൽ വിസ പുതുക്കൽ അപേക്ഷ വിദേശകാര്യ മന്ത്രാലയം നിരസിച്ചതിനെത്തുടർന്ന് ഭട്കലിലെ സയ്യിദ് ഇസ്മായിൽ അഫാക്ക് ലങ്കയുടെ ഭാര്യ അർസല അബീറിന് (32) കട്ട് ഓഫ് തീയതി നല്‍കിയിരുന്നതായി അഫാക്കിന്റെ കേസ് കൈകാര്യം ചെയ്യുന്ന ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. 2006 ൽ അഫാക്കിനെ വിവാഹം കഴിച്ച് ഭട്കലിൽ സ്ഥിരതാമസമാക്കിയ ശേഷം അർസാല കൃത്യസമയങ്ങളില്‍ തന്റെ രണ്ട്-വര്‍ഷ വിസ പുതുക്കിയിരുന്നു.

പാക്കിസ്ഥാനിലെ ഭാര്യയുടെ കുടുംബത്തെ സന്ദർശിക്കുന്നതിന്റെ മറവിൽ അഫാക്ക് പാകിസ്ഥാനിലെ തീവ്രവാദ പരിശീലന ക്യാമ്പുകളിൽ പങ്കെടുത്തതായി അന്വേഷണ ഏജൻസികൾ കണ്ടെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

വീസ റദ്ദാക്കാതിരിക്കാന്‍ വിശദീകരണം തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഓഗസ്റ്റിൽ അവര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. വിസയുടെ കാലാവധി കഴിഞ്ഞപ്പോൾ, സ്വന്തം ഇഷ്ടപ്രകാരം രാജ്യം വിട്ടില്ലെങ്കിൽ നാടുകടത്തുമെന്ന് മന്ത്രാലയം അവരെ അറിയിച്ചു. വിഭജന വേളയിൽ മുത്തശ്ശിമാർ പാകിസ്ഥാനിലേക്ക് കുടിയേറിയ അർസലയെ അധികൃതർ സെപ്റ്റംബർ 23 ന് നാടുകടത്തി. വിമാനത്തില്‍ മുംബൈയില്‍ നിന്ന് ഷാർജ വഴിയാണ് അവരെ പാകിസ്ഥാനിലേക്ക് അയച്ചതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

ഇന്ത്യയിൽ തുടരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അവർ കഴിഞ്ഞ മാസം ആഭ്യന്തര മന്ത്രാലയത്തിന് അന്തിമ അപ്പീൽ നൽകിയിരുന്നതായി ഒരു ഉത്തര കന്നഡ പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. തനിക്കും അഫാകിനും മൂന്ന് മക്കളുണ്ട്. നാടുകടത്തപ്പെട്ടാൽ 10 വയസുള്ള മകളും രണ്ട് ഇളയ മക്കളും അനാഥരാകും, കാരണം ഭർത്താവ് ജയിലിലാണെന്നുമായിരുന്നു അവരുടെ അപ്പീലിലെ അഭ്യര്‍ത്ഥന.

2015 ലാണ് ഐ‌എം ഓപ്പറേറ്ററാണെന്ന സംശയത്തെത്തുടർന്ന് ഉത്തര കന്നഡയിലെ തുറമുഖ നഗരമായ ഭട്കലിൽ നിന്നുള്ള ഹോമിയോപ്പതി ഡോക്ടർ 40 കാരനായ അഫാക്കിനെ പോലീസ് അറസ്റ്റ് ചെയ്തത്.013 ഫെബ്രുവരിയിൽ ഹൈദരാബാദിലെ ദിൽ‌സുഖ്‌നഗറിൽ നടന്ന ഇരട്ട സ്‌ഫോടനമടക്കം 17 പേർ കൊല്ലപ്പെട്ട ബോംബുകൾ നിർമ്മിക്കാൻ ഐ‌എം ഉപയോഗിച്ച വസ്തുക്കൾ വിതരണം ചെയ്തതായി അദ്ദേഹം സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

2010 ഏപ്രിലിൽ ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ബോംബാക്രമണത്തിന് സ്‌ഫോടകവസ്തുക്കൾ വിതരണം ചെയ്തതായി അദ്ദേഹം അവകാശപ്പെട്ടു.

ഇന്ത്യൻ മുജാഹിദ്ദീൻ സ്ഥാപക-നേതാവ് തീവ്രവാദിയായ റിയാസ് ഭട്കലിന്റെ അടുത്ത അനുയായിയായിരുന്നു അഫാക് ലങ്ക.

shortlink

Related Articles

Post Your Comments

Related Articles


Back to top button