Latest NewsNewsIndia

പൗരത്വ ബില്ലിനെതിരായ പ്രക്ഷോഭം: അസമിലെ പൊലീസ് വെടിവെപ്പിന്‍റേത് എന്ന തലക്കെട്ടില്‍ പ്രചരിക്കുന്നത് വ്യാജ ദൃശ്യങ്ങള്‍

ഗുവാഹത്തി: പൗരത്വ ബില്ലിനെതിരായ പ്രതിഷേധങ്ങള്‍ ചില സംസ്ഥാനങ്ങളിൽ തുടരുമ്പോൾ അസമിലെ പൊലീസ് വെടിവെപ്പിന്‍റേത് എന്ന തലക്കെട്ടില്‍ പ്രചരിക്കുന്നത് വ്യാജ ദൃശ്യങ്ങള്‍. വാട്‌സാപ്പില്‍ കറങ്ങിനടക്കുന്ന വീഡിയോക്ക് 15 സെക്കന്‍റാണ് ദൈര്‍ഘ്യം. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസുകാര്‍ തോക്ക് ചൂണ്ടുന്നതും രണ്ട് പേര്‍ വെടിയേറ്റെന്ന രീതിയില്‍ വീഴുന്നതും ദൃശ്യത്തില്‍ കാണാം. ഓടിയെത്തുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുന്നതും വ്യക്തം. അസമിലെ പ്രക്ഷോഭകര്‍ക്ക് നേരെ നടന്ന പൊലീസ് വെടിവെപ്പിന്‍റേത് എന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന വീഡിയോയില്‍ ഇതൊക്കെയാണുള്ളത്.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധങ്ങള്‍ ശക്തമായതോടെ വീഡിയോ വ്യാപകമായി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുകയായിരുന്നു. എന്നാല്‍ ഈ വീഡിയോക്ക് പിന്നിലെ വസ്‌തുത പുറത്തുകൊണ്ടുവന്നിരിക്കുകയാണ്.

ALSO READ: ദേശീയ പൗരത്വ ബില്‍ : വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ആശങ്കയ്ക്ക് പിന്നില്‍ ഈ കാരണങ്ങള്‍ : എന്നാല്‍ കേരളം പോലുള്ള സംസ്ഥാനങ്ങള്‍ക്ക് ഈ കാരണങ്ങള്‍ ബാധിയ്ക്കില്ല..

അസമില്‍ നിന്നല്ല, ഝാര്‍ഖണ്ഡില്‍ നിന്നുള്ളതാണ് ഈ ദൃശ്യം എന്നതാണ് വസ്‌തുത. ഝാര്‍ഖണ്ഡിലെ ഖുണ്ഡി പൊലീസ് നടത്തിയ മോക്‌ ഡ്രില്ലിന്‍റെയാണ് ഈ ദൃശ്യം എന്നാണ് വ്യക്തമായത്. സംഭവം മോക് ഡ്രില്ലാണെന്ന് മറ്റൊരു ആംഗിളിലുള്ള വീഡിയോയും വ്യക്തമാക്കുന്നു. 2017 നവംബര്‍ ഒന്നിന് ഈ വീഡിയോ അപ്‌ലോഡ് ചെയ്യപ്പെട്ടിരുന്നതായി പരിശോധനകളില്‍ വ്യക്തമായിട്ടുണ്ട്. മധ്യപ്രദേശ് പൊലീസ് കര്‍ഷകരെ വെടിവെക്കുന്നു എന്ന തലക്കെട്ടോടെ നേരത്തെ ഇതേ വീഡിയോ പ്രചരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button