ദുബായ് : ലിഫ്റ്റിനുള്ളിൽ പത്തു വയസുകാരിയെ കടന്നു പിടിച്ച കേസിൽ ഇന്ത്യക്കാരന് ശിക്ഷ വിധിച്ചു. സൂപ്പർ മാർക്കറ്റിലെ ജീവനക്കാരനായ 23കാരനെയാണ് മൂന്ന് മാസം തടവിന് ദുബായ് കോർട്ട് ഓഫ് ഫസ്റ്റ് ഇൻസ്റ്റൻസ് ശിക്ഷിച്ചത്. ശേഷം ഇയാളെ നാട്കടത്താനും ഉത്തരവിൽ പറയുന്നു. ജനുവരി 10 ന് ആണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. സൂപ്പർമാർക്കറ്റിൽ ബ്രെഡ് വാങ്ങാൻ എത്തിയ കെനിയൻ പെൺകുട്ടിയെ ഇയാൾ ലിഫ്റ്റിനുള്ളിൽ വെച്ച് കടന്നു പിടിക്കുകയിരുന്നു.
വീട്ടിൽ തിരിച്ചെത്തിയ കുട്ടി ഏറെ ഭയന്നിരിക്കുന്നത് കണ്ട മാതാപിതാക്കൽ തിരക്കിയപ്പോഴാണ്, അതിക്രമം ഉണ്ടായ വിവരം അറിഞ്ഞത് തുടർന്ന് ഇവർ അൽ ഖുസൈസ് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് യുവാവിനെ അറസ്റ്റ് ചെയ്തു. അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങൾക്കം പരിശോധിച്ച് പ്രതി കുറ്റക്കാരാണെന്ന് കണ്ടെത്തുകയും കോടതി ശിക്ഷ വിധിക്കുകയുമായിരുന്നു
Post Your Comments