MollywoodLatest NewsKeralaCinemaBollywoodNewsHollywoodEntertainmentKollywoodMovie GossipsMovie ReviewsNews Story

നസ്രിയയെ ഫഹദ് കാണുന്ന രീതിയാണിത്! ചിത്രം സഹിതം സ്‌നേഹം പങ്കുവെച്ച്‌ നടി നസ്രിയ നസീം

ഫഹദാണ് ഇക്കാര്യത്തില്‍ മൗനം പാലിച്ചിരുന്നത്.

മലയാളക്കരയില്‍ ഏറ്റവുമധികം ആരാധക പിന്‍ബലമുള്ള താരസുന്ദരിയാണ് നസ്രിയ നസീം. ബാലതാരമായി വെള്ളിത്തിരയിലേക്ക് എത്തിയ നസ്രിയ ഇന്ന് താരപത്‌നിയാണ്. നടന്‍ ഫഹദ് ഫാസിലുമായിട്ടുള്ള വിവാഹത്തോടെ സിനിമയില്‍ നിന്നും താല്‍കാലിക ഇടവേള എടുത്തെങ്കിലും വമ്ബന്‍ തിരിച്ച്‌ വരവ് നടത്തി. ഫഹദുമായിട്ടുള്ള പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെ നസ്രിയ പലപ്പോഴും പറഞ്ഞിട്ടുണ്ട്.

ഫഹദാണ് ഇക്കാര്യത്തില്‍ മൗനം പാലിച്ചിരുന്നത്. എന്നാല്‍ ബാംഗ്ലൂര്‍ ഡെയിസിന്റെ ലൊക്കേഷനില്‍ നടന്ന ചില കാര്യങ്ങള്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ ഫഹദ് വെളിപ്പെടുത്തിയിരുന്നു. തന്നെ മൈന്‍ഡ് പോലും ചെയ്യാതിരുന്നതോടെയാണ് നസ്രിയയെ ശ്രദ്ധിച്ച്‌ തുടങ്ങിയതെന്നും ഇഷ്ടം തുറന്ന് പറയാന്‍ കഴിഞ്ഞിരുന്നില്ലെന്നും താരം ഫഹദ് പറയുന്നു. ഒടുവില്‍ നസ്രിയ തന്നെയാണ് ആദ്യം പ്രൊപ്പോസ് ചെയ്തത്.

അവളെ ഇഷ്ടപ്പെടാനുണ്ടായ കാരണങ്ങളെ കുറിച്ച്‌ ഫഹദ് പറഞ്ഞ വാക്കുകള്‍ അതിവേഗമാണ് വൈറലായി മാറിയത്. ഇരുവരും എല്ലാ കാലവും സന്തോഷത്തോടെ കഴിയട്ടേ എന്ന് ആരാധകരും ആശംസിച്ചു. ഇപ്പോഴിതാ ഇന്‍സ്റ്റാഗ്രാമിലൂടെ മനോഹരമായൊരു ഫോട്ടോയുമായി എത്തിയിരിക്കുകയാണ് നസ്രിയ. ഫഹദ് സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലെങ്കിലും ഫോട്ടോ എടുത്ത് കൊടുക്കാറുണ്ടെന്ന് നസ്രിയയുടെ പോസ്റ്റില്‍ നിന്നും വ്യക്തമാവുന്നു.

ഫഹദ് ഫാസില്‍ എടുത്ത് കൊടുത്തൊരു ചിത്രമായിരുന്നു നസ്രിയ പങ്കുവെച്ചത്. ‘എന്നെ അദ്ദേഹം കാണുന്ന വഴി ഇതാണ്’ എന്ന ക്യാപ്ഷന്‍ കൊടുത്തിരിക്കുന്ന ചിത്രം അതിവേഗമാണ് വൈറലായത്. ത്രോബാക്ക് ചിത്രമാണെന്ന് കൂടി സൂചിപ്പിച്ചിരിക്കുന്നതിനാല്‍ ഇത് പുതിയതല്ലെന്ന കാര്യം കൂടി ആരാധകര്‍ക്ക് മനസിലായി. അതിനൊപ്പം എന്റെ ഹൃദയം അദ്ദേഹം ചിരിപ്പിക്കാറുണ്ടെന്നുമടക്കമുള്ള കാര്യങ്ങള്‍ ഹാഷ് ടാഗിലൂടെയും നടി വ്യക്തമാക്കി. നടി അന്ന ബെന്‍ അടക്കമുള്ളവര്‍ കമന്റുകളുമായി എത്തിയിരുന്നു.

ബാംഗ്ലൂര്‍ ഡെയിസിന് ശേഷം ഈ വര്‍ഷം റിലീസിനെത്തിയ ട്രാന്‍സ് എന്ന ചിത്രത്തിലായിരുന്നു ഫഹദും നസ്രിയയും ഒന്നിച്ചഭിനയിച്ചത്. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഇരുവരും മിന്നുന്ന പ്രകടനമായിരുന്നു കാഴ്ച വെച്ചത്. ഇനിയും പുത്തന്‍ സിനിമകള്‍ വരാനിരിക്കവേയാണ് കൊറോണയുടെ പ്രശ്‌നം തുടങ്ങുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button