ന്യൂഡല്‍ഹി: യുഎഇയിലെ പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്ത. ഇനി യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് വെറും രണ്ട് ദിവസത്തിനുള്ളില്‍ പാസ്പോര്‍ട്ട് പുതുക്കാം. ഇതിനുള്ള നടപടിക്രമം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നാണ് മാധ്യമ റിപ്പോര്‍ട്ട്. ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് ഇപ്പോള്‍ യുഎഇയിലുടനീളം താമസിക്കുന്ന പ്രവാസികളില്‍ നിന്ന് പാസ്പോര്‍ട്ട് അപേക്ഷ സ്വീകരിക്കാന്‍ കഴിയുമെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ, ഓരോ എമിറേറ്റിനും പാസ്പോര്‍ട്ട് പുതുക്കലിനായി ഓരോ കേന്ദ്രം ഉണ്ടായിരുന്നു.
പാസ്പോര്‍ട്ട് പുതുക്കല്‍ ഫോമുകള്‍ ലഭിച്ച അതേ ദിവസം തന്നെ പ്രോസസ്സ് ചെയ്യുമെന്ന് ദുബായിലെ കോണ്‍സല്‍ ജനറല്‍ ഡോ. അമാന്‍ പുരി ഗള്‍ഫ് ന്യൂസിനോട് പറഞ്ഞു. ചില ആപ്ലിക്കേഷനുകള്‍ പ്രോസസ്സ് ചെയ്യുന്നതിന് കൂടുതല്‍ സമയമെടുക്കുമെന്ന് പുരി പറഞ്ഞു. ‘പോലീസ് വെരിഫിക്കേഷന് അല്ലെങ്കില്‍ ഇന്ത്യയില്‍ നിന്ന് മറ്റേതെങ്കിലും ക്ലിയറന്‍സ് പോലുള്ള പ്രത്യേക അംഗീകാരങ്ങള്‍ ആവശ്യമുണ്ടെങ്കില്‍ മാത്രമായിരിക്കും കൂടുതല്‍ സമയം എടുക്കുക. അങ്ങനെയെങ്കില്‍ ശരാശരി രണ്ടാഴ്ച സമയമെടുക്കും,’ അദ്ദേഹം വിശദീകരിച്ചു.
Post Your Comments