വോട്ടര്‍പട്ടികയില്‍ പേരുള്ള യുവാവിനും യുവതിയ്ക്കും വോട്ടുചെയ്യാനെത്തിയപ്പോള്‍ ഉണ്ടായ ദുരനുഭവം ചൂണ്ടിക്കാട്ടി നടന് ജോയി മാത്യു. 20 ട്വിന്റിക്കെതിരെ എല്‍.ഡി.എഫും യു.ഡി.എഫും ഒറ്റ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരിക്കുന്ന കുമ്മനോട് വാര്‍ഡിൽ വോട്ട് ചെയ്യാനെത്തിയ വയനാട് സ്വദേശിയ്ക്ക് നേരെയാണ് ആക്രമണം.
പോലീസിന് മുന്നിലിട്ടാണ് യുവാവ് ക്രൂരമായി ആക്രമിക്കപ്പെട്ടത്. ‘ഈ പഞ്ചായത്തില്‍ ജനിച്ചു വളര്‍ന്നവര്‍ മാത്രമേ ഇവിടെ വോട്ടു ചെയ്യാവൂ…’ എന്നാണ് യുവാവിനെ മര്‍ദനത്തിന് ഇരയാക്കിയവരുടെ വാദം.
read also:എന്നെ എന്തും വിളിക്കാം, ഞാൻ മോദിയുടെ പടയാളി: വിമർശനങ്ങളെ തച്ചുടച്ച് സുരേഷ് ഗോപി
‘ ‘ഇവർ തന്നെയാണ് നമ്മളെ ഭരിക്കേണ്ടത് ഇതിനെയാണ് ജനാധിപത്യം എന്ന് പറയുന്നത് .ഫാസിസമൊക്കെ അങ്ങ് വടക്കേ ഇന്ത്യയിലല്ല്യോ ‘ ‘ എന്ന് കുറിച്ചുകൊണ്ടാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്
https://www.facebook.com/JoyMathew4u/posts/228730595280809
വയനാട് സ്വദേശിയായ യുവാവ് ജോലിയുടെ ഭാഗമായി കഴിഞ്ഞ 14 വര്‍ഷമായി കിഴക്കമ്പലത്താണ് താമസം. ഭാര്യയും മക്കളുമൊത്ത് വാടകയ്ക്ക് താമസിക്കുന്ന ഇയാള്‍ക്ക് വേറെ എവിടെയും വോട്ടുമില്ല. എന്നാല്‍, കിഴക്കമ്ബലം പഞ്ചായത്തില്‍ ആര് വോട്ടുചെയ്യണമെന്ന് ഞങ്ങള്‍ തീരുമാനിക്കുമെന്നാണ് യുവാവിനെ അക്രമിക്കുന്നവർ പറയുന്നത്
Post Your Comments