കാസര്‍കോട്: ബിജെപിയുടെ കരുത്തനായ സ്ഥാനാർഥി കെ സുരേന്ദ്രനെ തോൽപ്പിക്കാൻ മഞ്ചേശ്വരത്ത് ലീഗിന്റെ പുതിയ കൂട്ടുകെട്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ബിജെപി മത്സരം നടക്കുന്ന മണ്ഡലമാണ് മഞ്ചേശ്വരം. ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ലീഗിന്റെ എ.കെ.എം അഷ്‌റഫിനെ പിന്തുണയ്‌ക്കുമെന്ന് എസ്.ഡി.പി.ഐ ജില്ലാ നേതൃത്വം.
ബിജെപിയെ തോല്‍പ്പിക്കാന്‍ മുസ്ളീം ലീഗിനേ കഴിയൂ എന്ന തിരിച്ചറിവിലാണ് മുസ്ളീം ലീഗ് സെക്രട്ടറി കൂടിയായ എ.കെ.എം അഷ്‌റഫിനെ പിന്തുണയ്‌ക്കുന്നതെന്ന് എസ്.ഡി.പി.ഐ അറിയിച്ചു. മണ്ഡലത്തില്‍ യുഡിഎഫിനെ വിജയിപ്പിക്കാന്‍ രംഗത്തിറങ്ങാനും പ്രവര്‍ത്തകരോട് എസ്.ഡി.പി.ഐ ആഹ്വാനം ചെയ്‌തു.
read also:അഗ്നിപരീക്ഷണങ്ങള്‍ അതിജീവിച്ച നേതാവ്,പിണറായിയെ ജനം നെഞ്ചേറ്റുന്നത് സ്വാഭാവികം: എം.എ. ബേബി
2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ 89 വോട്ടിന് പരാജയപ്പെട്ട മണ്ഡലമാണ് മഞ്ചേശ്വരം. ഇത്തവണ മണ്ഡലം പിടിച്ചെടുക്കാനുള്ള ശക്തമായ തയ്യാറെടുപ്പിലാണ് കെ.സുരേന്ദ്രനും പാർട്ടിയും. 2016ല്‍ ലീഗ് നേതാവ് പി.ബി അബ്‌ദുള്‍ റസാക്ക് വിജയിച്ചിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ മരണത്തിനു പിന്നാലെ 2019ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ലീഗിന്റെ എം.സി ഖമറുദ്ദീന്‍ 7923 വോട്ടിന് ബിജെപിയിലെ രവീശ തന്ത്രി കുണ്ടാറിനെ പരാജയപ്പെടുത്തി. എന്നാല്‍ ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ ഖമറുദ്ദീൻ പ്രതിയായത് യുഡിഎഫിന് തലവേദനയായിട്ടുണ്ട്. അതുകാരണമാണ് എ.കെ.എം അഷറഫിനെ ലീഗ് മത്സര രംഗത്തിറക്കിയത്.
Post Your Comments