ന്യൂഡൽഹി: കോവിഡ് വൈറസ് വ്യാപനത്തിന്റെ രണ്ടാം തരംഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഇന്ത്യയ്ക്ക് സഹായ ഹസ്തവുമായി റഷ്യ. കോവിഡിനെതിരെ റഷ്യ വികസിപ്പിച്ച സ്പുട്‌നിക് വാക്‌സിൻ ഇന്ത്യയ്ക്ക് ഉടൻ നൽകും. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിനാണ് ഇക്കാര്യം അറിയിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വ്‌ളാഡിമിർ പുടിൻ ഇന്ന് ഫോണിൽ സംഭാഷണം നടത്തിയിരുന്നു. മെയ് ഒന്നിന് സ്പുട്‌നിക് ഇന്ത്യയിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇന്ത്യയ്ക്ക് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നുവെന്ന് വ്‌ളാഡിമർ പുടിൻ പ്രധാനമന്ത്രിയോട് വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയും റഷ്യയും തമ്മിലുള്ള ടു പ്ലസ് ടു സംഭാഷണത്തിനും ധാരണയായിട്ടുണ്ട്. വിദേശ പ്രതിരോധ മന്ത്രിമാർ തമ്മിലായിരിക്കും ചർച്ച നടക്കുക.
Read Also: ഇന്ത്യയെ സഹായിക്കണമെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ച് ചാൾസ് രാജകുമാരൻ
Post Your Comments