KeralaLatest NewsNews

നിയമസഭയിൽ പിണറായി വിജയന് മുന്നിൽ തല ഉയര്‍ത്തി കെ കെ രമയും; വി എസിന്റെ ഇടപെടൽ വിജയത്തിലേക്ക് നയിച്ചു ?

കെ കെ രമയുടെ വിജയത്തിന് കാരണമായത് വി എസിന്റെ ആ ഇടപെടലോ?

കോഴിക്കോട്: പിണറായി വിജയനെന്ന ക്യാപ്റ്റന്റെ രണ്ടാം വരവിനു തയ്യാറെടുക്കുകയാണ് കേരളം. രണ്ടാമതും മുഖ്യമന്ത്രിയാകുമ്പോൾ നിയമസഭയിൽ പ്രതിപക്ഷ സ്വരമായി കെ കെ രമയുടെ ശബ്ദവും ഉയർന്നു കേൾക്കും. ടി.പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതിന്റെ ഓര്‍മദിവസത്തിലേക്ക് (മെയ്‌ 4) ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് രമയുടെ തെരഞ്ഞെടുപ്പ് വിജയം. തന്നിലൂടെ ടിപിയുടെ ശബ്ദം നിയമസഭയില്‍ ഉയരുമെന്നു രമ പ്രതികരിച്ചു. ജയിച്ചത് ടി പി ആണെന്നായിരുന്നു രമയുടെ ആദ്യ പ്രതികരണം.

രമയുടെ വിജയത്തിന് മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ഇടപെടൽ ഫലം ചെയ്തിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടപ്പോള്‍ രമയ്ക്ക് ആശ്വാസവുമായി ആദ്യം ഓടിയെത്തിയത് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി എസ് അച്യുതാനന്ദനായിരുന്നു. അന്ന് രമയുടെ തലയിൽ കൈവെച്ച് ആശ്വസിപ്പിക്കുന്ന വിഎസിന്റെ ചിത്രം ഈ തെരഞ്ഞെടുപ്പുകാലത്ത് വടകരയിലെ നിരത്തുകളിൽ ആർ എം പി നിറച്ചിരുന്നു. വി എസിന്റെ ചിത്രം കൂടെ ചേർത്തുകൊണ്ടായിരുന്നു രമയുടെ പ്രചാരണം. എന്നാൽ, രാഷ്ട്രീയത്തിൽ സജീവമല്ലാത്ത വിശ്രമിക്കുന്ന വി എസിന്റെ ഒരു ഫോട്ടോ പോലും തെരഞ്ഞ്ഞെടുപ്പ് പ്രചാരണത്തിനായി സി പി എം ഉപയോഗിച്ചില്ല.

Also Read:പി‌എം കെയേഴ്സ് ഫണ്ടിന്റെ കീഴിൽ നൽകിയ 1,500 വെന്റിലേറ്ററുകൾ 10 മാസത്തിനുശേഷം തുറക്കാതെ സർക്കാരിന്റെ കെടുകാര്യസ്ഥത

മലമ്പുഴയിൽ സിപിഎം സ്ഥാനാര്‍ത്ഥിയായ എ പ്രഭാകരന്‍ തുടക്കം മുതൽ വി എസിന്റെ ഫോട്ടോയും കൂടെ ചേർത്ത് പിടിച്ചിരുന്നു. വി.എസിന്റെ സിറ്റിങ് സീറ്റായിരുന്ന മലമ്ബുഴയില്‍ ഇക്കുറി അദ്ദേഹത്തിന്റെ മണ്ഡലം സെക്രട്ടറിയായിരുന്ന എ.പ്രഭാകരനെയാണു സിപിഎം ജയിപ്പിച്ചത്. വിഎസിന്റെ ചിത്രവുമായി വോട്ടു പിടിച്ച മണ്ഡലം കൂടിയായിരുന്നു അത്. വിഎസിനെ മുന്നില്‍ നിര്‍ത്തി മികച്ച ഭൂരിപക്ഷവും പ്രഭാകരന്‍ നേടി.

വിഎസിന്റെ ചിത്രവുമായി പ്രചരണം നടത്തിയത് പ്രഭാകരനും രമയും മാത്രമായിരുന്നു. മറ്റു നേതാക്കൾ ആരും വി എസിനെ തിരിഞ്ഞു പോലും നോക്കിയില്ല. യാദൃശ്ചികത എന്ന പറയേണ്ടി വരും, വി എസിന്റെ ഫോട്ടോ തെരഞെടുപ്പിനു മുന്നിലേക്ക് ഉയർത്തി പിടിച്ച രണ്ട് സ്ഥാനാര്‍ത്ഥികളും തെരഞ്ഞെടുപ്പില്‍ ജയിച്ചു. ടിപിയുടെ കൊലപാതക ശേഷം സിപിഎമ്മിനെ ഞെട്ടിച്ചാണ് വി എസ് വടകരയിലെ വീട്ടിലെത്തിയത്. കേരള രാഷ്ട്രീയത്തിലെ എക്കാലത്തെയും കണ്ണീർ ചിത്രമെന്നായിരുന്നു അതിനെ എല്ലാവരും പറഞ്ഞത്. ഈ ചിത്രമാണ് ആർ എം പി പ്രചാരണത്തിന് ഉപയോഗിച്ചത്.

വേറെ ആരു ജയിച്ചാലും രമ നിയമസഭയില്‍ എത്തരുത് എന്നൊരു വാശി സിപിഎമ്മിനുണ്ടായിരുന്നു. മറ്റൊരു മണ്ഡലത്തിലും ഇല്ലാത്ത പടയൊരുക്കങ്ങളുമായാണ് സിപിഎം വടകരയിൽ നടത്തിയത്. എന്നിട്ടും രമ ജയിച്ചു. ജനവികാരം രമയ്‌ക്കൊപ്പമായിരുന്നുവെന്നതിന്റെ ഏറ്റവും വലിയ സൂചന തന്നെയാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button