Latest NewsSaudi ArabiaGulf

ലോകോത്തര വിനോദ പരിപാടികള്‍ക്കൊരുങ്ങി സൗദി അറേബ്യ

വിനോദ മേഖലയില്‍ വന്‍കിട നിക്ഷേപം ലക്ഷ്യം വെച്ചുള്ള ലോകോത്തര വിനോദ പരിപാടികള്‍ക്ക് സൗദി അറേബ്യ ഒരുങ്ങുന്നു. സ്റ്റേജ് ഷോകളും, ഡാന്‍സും, മാജികും ഉള്‍പ്പെടെ വിവിധ വിനോദ പരിപാടികള്‍ക്കായി കരാര്‍ തയ്യാറായി. ബ്രിട്ടീഷ്-അമേരിക്കന്‍ കമ്പനികളുമായി സഹകരിച്ചാണ് സൗദിയുടെ പദ്ധതി. നിലവില്‍ അയ്യായിരം വിനോദ പരിപാടികള്‍ക്ക് തയ്യാറായിട്ടുണ്ട്. ഇവയ്ക്ക് പുറമെയാണ് ഈ പുതിയ പദ്ധതി.

പടിഞ്ഞാറന്‍ രാഷ്ട്രങ്ങളിലെ കലയും വിനോദ പരിപാടികളുമാണ് സൗദിയിലേക്ക് കൊണ്ടുവരാന്‍ ലക്ഷ്യമിടുന്നത്. ഇതിനായി സൗദി വിനോദ വകുപ്പ് മേധാവി തുര്‍ക്കി ആല്‍ ശൈഖ് ആദ്യ ഘട്ട ധാരണാ പത്രങ്ങളില്‍ ഒപ്പുവെച്ചു. ബ്രിട്ടീഷ് അമേരിക്കന്‍ കമ്പനികളാണ് ഭൂരിഭാഗവും. ഇതു പ്രകാരം, മൈക്കിള്‍ ജാക്‌സന്റെ സംഗീതമുപയോഗിച്ചുള്ള പ്രോഗ്രാം, സ്റ്റേജ് ഷോകള്‍, ലോകത്തോര ലൈവ് മാജിക് ഷോകള്‍, തുറന്ന വേദികളില്‍ സിനിമാ പ്രദര്‍ശനം, സര്‍ക്കസ്, വാഹനയോട്ട മത്സരങ്ങള്‍ എന്നിവക്കാണ് കരാര്‍ ഒപ്പു വെച്ചത്. വരുന്ന അവധിക്കാലത്ത് പരിപാടികള്‍ രാജ്യത്തെത്തും. എണ്ണ വരുമാനത്തിനു പുറമെ വരുമാനം കണ്ടെത്തുക എന്നതുകൂടിയാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നതിലൂടെ ലക്ഷ്യം വെക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button