ഇരയെ ചുടും അരക്കില്ലം

 

മനോജ്‌ കുമാർ

ഇരുളിലൊരു പാതയിലരക്കില്ലവും തീർത്ത്‌
കാത്തിരിക്കുന്നുണ്ട്‌ കാപാലികർ….
ഇന്ന് കാത്തിരിക്കുന്നുണ്ട്‌ കാപാലികർ….

സ്ത്രീയുടെ മാനത്തെ ചുട്ടെരിക്കും അവർ
ബാലയും വൃദ്ധയും ഭേദമില്ല…..
അവർക്ക്‌ ബാലയും വൃദ്ധയും ഭേദമില്ല…..

ഇരയെ പിടിക്കുവാൻ ഇരവിലും പകലിലും
വലയുമായ്‌ നെട്ടോട്ടമോടുന്നവർ….
എന്നും വലയുമായ്‌ നെട്ടോട്ടമോടുന്നവർ….

വലയുടെ കണ്ണികൾ കോർത്തിണക്കി ചിലർ
പതിയിരിക്കുന്നു ചിലന്തിയേപോൽ…
ചിലർ പതിയിരിക്കുന്നു ചിലന്തിയേപോൽ…

വലയിൽ കുടുങ്ങിയ ഇരയെയുംകൊണ്ടവർ
താണ്ഡവമാടുന്നു കൂട്ടാളികൾക്കൊപ്പം…
അവർ താണ്ഡവമാടുന്നു കൂട്ടാളികൾക്കൊപ്പം…

ഇരുളിന്റെ മറവിൽ അരക്കില്ലത്തിൽ മാനം
ചുട്ടെരിക്കുന്നെന്റെ ദൈവത്തിൻ നാട്ടിൽ…
അവളുടെ മാനം ചുട്ടെരിക്കുന്നെന്റെ നാട്ടിൽ…

ഇരുളിന്റെ പാതയിലരക്കില്ലവും തീർത്ത്‌
കാത്തിരിക്കുന്നുണ്ട്‌ കാപാലികർ….
ഇന്ന് കാത്തിരിക്കുന്നുണ്ട്‌ കാപാലികർ….