Featuredindepthnews

പ്രണയത്തിന്റെ, പെണ്ണ് എഴുത്തിന്റെ രാജ്ഞി: മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടി

മാധവിക്കുട്ടി ഒരിക്കലും ഒരു കുടുംബ നിഷേധി ആയിരുന്നില്ല

മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടി വിടവാങ്ങിയിട്ട് 11 വർഷങ്ങൾ പൂർത്തിയാകുന്നു. ”മരണം അടുക്കുമ്പോൾ പക്ഷിയുടെ മണം നമുക്കുചുറ്റും വ്യാപിക്കുമെന്ന് നമ്മെ പഠിപ്പിച്ച എഴുത്തുകാരി അടിച്ചമർത്തലുകളെ അസംതൃപ്തി യെ ആഗ്രഹത്തെ എല്ലാം കഥകളിലൂടെ വരച്ചിട്ട മാധവിക്കുട്ടി പലപ്പോഴും വിവാദങ്ങളിൽ നിറഞ്ഞു നിന്നിരുന്നു. ‘പ്രകടമാകാത്ത സ്നേഹം നിരർത്ഥകമാണ് പിശുക്കൻ ക്ലാവ് പിടിച്ച നാണയശേഖരം പോലെ ഉപയോഗശൂന്യവും.. ‘നീർമാതളം പൂത്തകാലം എന്ന തന്നെ ആത്മകഥാപരമായ കൃതിയിൽ മാധവിക്കുട്ടി ഇങ്ങനെ എഴുതുന്നു.

സ്നേഹത്തിന്റെ പ്രണയത്തിന്റെ ഭാഷയിലൂടെ കഥാപാത്രങ്ങളെ പുതിയൊരു ലോകത്തേക്ക് എത്തിക്കുകയും ആ ലോകത്ത് പുതിയ കാഴ്ചപ്പാടുകൾ അവതരിപ്പിക്കുകയും ചെയ്ത എഴുത്തുകാരിയാണ് മാധവിക്കുട്ടി. വാക്കുകൾ കൊണ്ട് ഫെമിനിസ്റ്റ് എന്ന് മാത്രം ചുരുക്കുന്നത് മാധവിക്കുട്ടിയോട് നമ്മൾ ചെയ്യുന്ന അനീതിയാണ്. പ്രണയം മാത്രമല്ല ശരീര കേന്ദ്രിതമായ, മാനസികമായ എല്ലാ വികാര വിചാരങ്ങളെയും സാമൂഹികമായ പ്രശ്നങ്ങളെയും തന്നെ കഥകളിൽ അടയാളപ്പെടുത്തുവാൻ മാധവിക്കുട്ടിക്ക് സാധിച്ചിട്ടുണ്ട്

മാധവിക്കുട്ടി ഒരിക്കലും ഒരു കുടുംബ നിഷേധി ആയിരുന്നില്ല. എന്നാൽ കുല വധു സങ്കല്പങ്ങളെ അവസരം കിട്ടിയ സമയങ്ങളിലെല്ലാം കണക്കറ്റ് പരിഹസിക്കാൻ മാധവികുട്ടി ശ്രമിച്ചിട്ടുണ്ട് സ്ത്രീക്ക് പട്ടുസാരിയും മണിമാളികളും ആഭരണങ്ങളും മാത്രം പോരാ എന്നും അവളുടെ ആത്മാവിന്റെ സ്നേഹത്തിന്റെ ദാരിദ്ര്യം തീർക്കുന്ന വേണ്ടി അവർ പ്രണയം തേടി കൊണ്ടിരിക്കുമെന്നും മാധവിക്കുട്ടി എഴുതിയപ്പോൾ പുരുഷാധിപത്യ ലോകം അവർക്കെതിരെ തിരിഞ്ഞു. പ്രണയം, കാമം തുടങ്ങിയ തുറന്നു പറയുന്ന സ്ത്രീകളെ ആണധികാര സമൂഹം പിടിക്കുന്നതിന്റെ തെളിവാണ് മാധവിക്കുട്ടിയ്ക്ക് നേരെയുണ്ടായ വിമർശനങ്ങൾ.

സ്നേഹത്തിനുവേണ്ടി അലഞ്ഞ, സ്നേഹിക്കപ്പെട്ടില്ലെങ്കിൽ മരണം ആണ് എനിക്ക് പ്രിയം എന്നുപറഞ്ഞ എഴുത്തുകാരി, സ്നേഹം കൊതിക്കുന്ന എല്ലാ സ്ത്രീയിലും തന്നെ തന്നെ കാണുന്നു എന്ന് പലപ്പോഴും കഥാപാത്രങ്ങളിലൂടെ തുറന്നുകാട്ടി. സാങ്കല്പിക ലോകത്തെയും യാഥാർത്ഥ്യ ജീവിതത്തെയും ഇഴപിരിയാതെ കഥയുടെ കള്ള താക്കോലുകൾ കൊണ്ട് ആവിഷ്കരിച്ച മാധവികുട്ടി പലപ്പോഴും മതം മാറ്റത്തിന്റെയും പ്രണയത്തിന്റെയും പേരിൽ വിവാദങ്ങളിൽപ്പെട്ടു.

അനശ്വരങ്ങളായ അക്ഷരങ്ങളെ കൂട്ടു പിടിച്ച് മായികസ്വപ്നങ്ങൾ കണ്ട്, തനി വള്ളുവനാടൻ ശൈലിയിൽ മലയാളികളുടെ മനസ്സിലേക്ക് പച്ചയായ ജീവിതങ്ങളെ കോറിയിട്ട മാധവിക്കുട്ടി വിടവാങ്ങിയിട്ട് പതിനൊന്നു വർഷങ്ങൾ പിന്നിടുകയാണ്.

932 മാര്‍ച്ച് 31ന് പാലക്കാട് ജില്ലയിലെ പുന്നയൂര്‍ക്കുളത്ത് നാലപ്പാട്ട് തറവാട്ടില്‍ പ്രശസ്ത കവയിത്രി നാലപ്പാട്ട് ബാലാമണിയമ്മയുടേയും വി എം നായരുടേയും മകളായാണ് മാധവിക്കുട്ടി ജനിച്ചത്. കമല എന്നാണ് യഥാര്‍ത്ഥ നാമധേയം. എന്നാല്‍ മലയാളികള്‍ക്ക് ഇവര്‍ മാധവിക്കുട്ടിയാണ്. മാധവിക്കുട്ടി എന്നപേരില്‍ മലയാളത്തില്‍ സാഹിത്യ രചനകള്‍ നടത്തിയ കമല യഥാര്‍ത്ഥപേരായ കമലാദാസ് എന്ന പേരിലാണ് ഇംഗ്ലീഷില്‍ കവിതകളെഴുതിയിരുന്നത്.

shortlink

Post Your Comments

Related Articles


Back to top button