CinemaIndian Cinema

ആദ്യമായി ലഭിച്ച പ്രതിഫലം 225 രൂപ; നല്ല സിനിമകള്‍ ചെയ്തിട്ടും മറ്റ് നായികമാര്‍ക്ക് ലഭിക്കുന്നത്ര പ്രതിഫലം കിട്ടുന്നില്ല; ഐശ്വര്യ രാജേഷിന്റെ വെളിപ്പെടുത്തല്‍

ചെന്നൈ: തെന്നിന്ത്യന്‍ സിനിമാ ലോകത്ത് പല വിധത്തില്‍ മാറ്റങ്ങള്‍ വന്നു. സിനിമ എന്നാല്‍ പണക്കാരുടെ മാത്രം കുത്തകയായിരുന്നു ഒരു കാലത്ത് എന്നാല്‍ അത് മാറി സമൂഹത്തിലെ താഴെക്കിടയിലുള്ളവരും സിനിമയില്‍ ശോഭിക്കാന്‍ തുടങ്ങി. ദുല്‍ഖറിന്റെയും നിവിന്‍ പോളിയുടെയും അടക്കം നായികയായ ഐശ്വര്യയുടെ പൂര്‍വ്വകാല അനുഭവങ്ങള്‍ അത്ര മനോഹരമല്ല. നല്ല സിനിമകള്‍ ചെയ്തിട്ടും മറ്റ് നായികമാര്‍ക്ക് ലഭിക്കുന്നത്ര പ്രതിഫലം കിട്ടുന്നില്ല. സംവിധായകരുടെ കൂടെക്കിടന്നും മോശമായ വഴി സ്വീകരിച്ചും പണം ഉണ്ടാക്കാന്‍ തന്നെക്കിട്ടില്ലെന്നും ഐശ്വര്യ രാജേഷ് വ്യക്തമാക്കി.

ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം കാര്യങ്ങള്‍ വ്യക്തമാക്കിയത്. അഭിനേത്രിക്കും മുന്‍പുള്ള ജീവിതത്തെക്കുറിച്ച് നടി പറയുന്നത് അഭിനയത്തിലെത്തുന്നതിനു മുന്‍പ് കോഫി ഷോപ്പിലും മാളിലും ജോലി ചെയ്തിരുന്നു ഐശ്വര്യ. വെട്രിമാരന്റെ വടചെന്നൈയിലാണ് താരം ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ജീവിതത്തില്‍ ആദ്യമായി ഐശ്വര്യയ്ക്ക് ലഭിച്ച പ്രതിഫലം 225 രൂപയായിരുന്നു. തമിഴ്, തെലുങ്ക് സിനിമകളിലൂടെ സജീവമായ രാജേഷിന്റെ മകളായ ഐശ്വര്യ 2011 ല്‍ അവര്‍ഗളും ഇവര്‍ഗളും എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്.

മണികണ്ഠന്‍ സംവിധാനം ചെയ്ത കാക്കമുട്ടൈ വിജയിച്ചതോടെയാണ് നടിയുടെ കരിയര്‍ തന്നെ മാറി മറിഞ്ഞത്. ജോമോന്റെ സുവിശേഷങ്ങള്‍ക്കു മുന്‍പേ തന്നെ താരം മലയാളത്തില്‍ എത്തിയിരുന്നു. നിവിന്‍ പോളി നായകനായ സഖാവിലൂടെ. എന്നാല്‍ അതിനു മുന്‍പേ റിലീസ് ചെയ്തത് ദുല്‍ഖര്‍ ചിത്രമായ ജോമോനായിരുന്നു. തെന്നിന്ത്യന്‍ ഭാഷകള്‍ക്കു പുറമേ ബോളിവുഡിലും ഐശ്വര്യ രംഗപ്രവേശം നടത്തിയിട്ടുണ്ട്. സിനിമയിലെത്തുന്നതിനും മുന്‍പ് സൂപ്പര്‍ മാര്‍ക്കറ്റില്‍ പാര്‍ട്ട് ടൈം ജോലി ചെയ്തിരുന്നു. മാര്‍ക്കറ്റിലെത്തുന്ന പുതിയ ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് പരിചയപ്പെടുത്തുകയെന്നതായിരുന്നു ആദ്യത്തെ ജോലി.

എന്നാല്‍ ഇക്കാര്യം മറ്റുള്ളവരോട് തുറന്നു പറഞ്ഞ് പലതവണ നാണം കെട്ടിരുന്നുവെന്നും നടി ഓര്‍ത്തെടുക്കുന്നു. സിനിമയില്‍ എത്തിയ ആദ്യകാലത്ത് ചെറിയ ചെറിയ റോളുകളാണ് താരത്തെ തേടിയെത്തിയിരുന്നത്. കോമഡി റോഴുകളും ലഭിച്ചിരുന്നു. കാക്കമുട്ടൈയ്ക്ക് ശേഷവും റോളുകള്‍ ലഭിച്ചിരുന്നില്ല. ദേശീയ പുരസ്‌കാരം നേടിയ കാക്കമുട്ടൈയ്ക്ക് ശേഷവും അവസരങ്ങളില്ലാതെ താന്‍ വീട്ടിലിരുന്നിട്ടുണ്ട്. ഒരു വര്‍ഷത്തോളം ജോലിയൊന്നുമില്ലാതെ വീട്ടിലിരുന്നുവെന്നും നടി പറഞ്ഞു. കാക്കമുട്ടൈയ്ക്ക് ശേഷവും തന്റെ പ്രശ്‌നങ്ങളെല്ലാം ഉണ്ടായിരുന്നുവെന്നും താരം പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button