CinemaMollywoodNEWS

എംഎല്‍എയില്‍ നിന്ന് പിസി ജോര്‍ജ്ജിന് സ്ഥാനകയറ്റം നല്‍കുന്നത് സലിം കുമാര്‍!

പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്ജ് മലയാള സിനിമയില്‍ വീണ്ടും സജീവമാകുന്നു. സലിം കുമാര്‍ സംവിധാനം ചെയ്യുന്ന ‘ദൈവമേ കൈതൊഴാം കെ. കുമാറാകണം’ എന്ന ചിത്രത്തിലാണ് പിസി ജോര്‍ജ്ജ് അഭിനയിക്കാന്‍ തയ്യാറെടുക്കുന്നത്. ചിത്രത്തില്‍ മുഖ്യമന്ത്രിയുടെ വേഷത്തിലാണ് പിസി ജോര്‍ജ്ജ് അഭിനയിക്കുക. ജയറാം നായകനാകുന്ന ചിത്രത്തിന്‍റെ ചിത്രീകരണം ഈരാറ്റുപേട്ടയില്‍ പുരോഗമിക്കുന്നു. അനുശ്രീ ആണ് ചിത്രത്തിലെ നായിക. ശ്രീനിവാസന്‍, സലിം കുമാര്‍, നെടുമുടി വേണു, സുരഭി ലക്ഷ്മി ,കൊച്ചു പ്രേമന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

shortlink

Related Articles

Post Your Comments


Back to top button