General

‘ഒരേയൊരു അഭിനേത്രി മാത്രം’  1680 വേദികള്‍ പിന്നിട്ട് ഗിന്നസ് ബുക്ക്‌ ലക്ഷ്യമിടുന്ന നാടകം

 

കയ്യൂര്‍ സമര ചരിത്രം പറയുന്ന അബൂബക്കറിന്‍റെ ഉമ്മ എന്ന ഏകപാത്ര നാടകം ഒരു അസുലഭ മൂഹൂര്‍ത്തത്തിനരികിലാണ്. 2002-ല്‍ തെരുവ് നാടകമായി തുടക്കം കുറിച്ച് പിന്നീട് ഏകപാത്ര നാടകമാക്കി അരങ്ങേറുകയായിരുന്നു ‘അബൂബക്കറിന്‍റെ ഉമ്മ’. ഇതൊരു രാഷ്ട്രീയ നാടകമല്ല. ഒരു കാലഘട്ടത്തിന്‍റെ ചരിത്രമാണ്. ഒരു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ഈ ഏകപാത്ര നാടകത്തിന് മുന്‍ മാതൃകകളില്ല. അബൂബക്കറിന്‍റെ ഉമ്മയില്‍ ഒരേയൊരു അഭിനേത്രിയായി അരങ്ങു തകര്‍ക്കുന്നത് രജിത മധുവാണ്. സി.എല്‍ ജോസിന്‍റെ ‘ജ്വലനം’ എന്ന നാടകമായിരുന്നു രജിതയുടെ ആദ്യ നാടകം. പ്രിയനന്ദന്‍ സംവിധാനം ചെയ്ത ബഷീറിന്‍റെ പ്രേമലേഖനവും, എന്‍.ശശിധരന്‍റെ അടുക്കളയും രജിത മധുവിന്‍റെ അഭിനയ പെരുമ വരച്ചു ചേര്‍ത്ത നാടകങ്ങളായിരുന്നു. നിരവധി പുരസ്കാരങ്ങള്‍ രജിത മധുവിനെ തേടിയെത്തിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ പഴയങ്ങാടിക്ക് സമീപമുള്ള നെരുവമ്പ്രത്ത് 1681-മത് വേദിയില്‍ ഈ നാടകം അരങ്ങേറുമ്പോള്‍ ഇന്ത്യയില്‍ ആര്‍ക്കും ലഭിച്ചിട്ടില്ലാത്ത മികച്ചൊരു സൗഭാഗ്യത്തിന്‍റെ നിറവില്‍ രജിത മധു എന്ന നടി തലയുയര്‍ത്തി നില്‍ക്കും.

shortlink

Related Articles

Post Your Comments


Back to top button