BollywoodCinemaGeneralLatest NewsMovie GossipsNEWSWOODs

കങ്കണയുടെ ആരോപണങ്ങളെക്കുറിച്ച് ആദിത്യ പഞ്ചോളി

 

തന്നെ പതിനാറാം വയസ്സിൽ പീഡിപ്പിച്ച നടൻ ആദിത്യ പഞ്ചോളിയാണെന്നും അത് അറിയിച്ചപ്പോഴുണ്ടായ ആദിത്യയുടെ ഭാര്യ സെറീനയുടെ പ്രതികരണം തന്നെ ഞെട്ടിച്ചുവെന്നും നടി കങ്കണ ഒരു അഭിമുഖത്തിൽ പറഞ്ഞത് ബോളിവുഡിലാകെ ഞെട്ടലുണ്ടാക്കിയിരുന്നു. ഇപ്പോൾ കങ്കണയുടെ ആരോപണങ്ങൾക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ആരോപണവിധേയനായ നടൻ ആദിത്യ പഞ്ചോളി.

കങ്കണയ്ക്ക് ഭ്രാന്താണെന്നും അവളുടെ സംസാരം ശ്രദ്ധിച്ചാൽ തന്നെ അത് മനസ്സിലാകുമെന്നും വേണ്ടിവന്നാൽ കങ്കണയ്ക്കെതിരെ നിയമനടപടി കൈക്കൊള്ളുമെന്നും പറഞ്ഞിരിക്കുകയാണ് ആദിത്യ പഞ്ചോളി. കാര്യങ്ങൾ മറവില്ലാതെ വിളിച്ചു പറയുന്നതിൽ കങ്കണയുടെ ധൈര്യം ബോളിവുഡ് മുൻപ് തന്നെ മനസിലാക്കിയിട്ടുണ്ട് എന്നിരുന്നാലും കങ്കണയുടെ ഈ വെളിപ്പെടുത്തൽ ഇതുവരെയുണ്ടായിട്ടുള്ള ഒച്ചപ്പാടുകൾക്കും എത്രയോ മേലെയാണ്.

shortlink

Related Articles

Post Your Comments


Back to top button