CinemaKollywoodNEWS

കളര്‍ഫുള്‍ ഗാനചിത്രീകരണത്തിനായി സൂര്യ സ്പെയിനിലേക്ക്

പുതിയ ചിത്രത്തിന്‍റെ ഗാനചിത്രീകരണത്തിനായി നടന്‍ സൂര്യ സ്പെയിനിലേക്ക്. താന സെര്‍ന്ത കൂട്ടം എന്ന സിനിമയുടെ സോഗ് ചിത്രീകരണത്തിനായാണ് സൂര്യയും ചിത്രത്തിലെ നായികയായ കീര്‍ത്തി സുരേഷും സ്പെയിനിലേക്ക് പറക്കുക. ഒക്ടോബര്‍ ആദ്യവാരമാണ് സൂര്യയും ടീമും സ്പെയിനിലേക്ക് പോകുക. ഗാനരംഗങ്ങള്‍ ചിത്രീകരിക്കുന്നതോടെ സിനിമയുടെ ഷൂട്ടിംഗ് പൂര്‍ണ്ണമാകും. വിഘ്നേശ് ശിവന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം സിനിമാ പ്രേമികള്‍ പ്രതീക്ഷയോടെയാണ് കാത്തിരിരിക്കുന്നത്. കാര്‍ത്തിക് പ്രതിനായക വേഷത്തിലെത്തുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം കെ.ഇ ജ്ഞാനവേല്‍ ആണ്. പൊങ്കല്‍ റിലീസായി ചിത്രം പ്രദര്‍ശനത്തിനെത്തും.

shortlink

Related Articles

Post Your Comments


Back to top button