CinemaKollywoodNEWS

ഗൗതം മേനോന്റെ ധ്രുവനച്ചത്തിരത്തില്‍ തമിഴ് സൂപ്പര്‍താരത്തിനു മലയാളി നായിക

തമിഴ് സൂപ്പര്‍താരം വിക്രമിനെ നായകനാക്കി ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ധ്രുവനച്ചത്തിര’ത്തില്‍ നയന്‍താര നായികയാകുമെന്ന് നേരെത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഒടുവിലിതാ ഗൗതം മേനോന്‍ തന്റെ നായികയെ കണ്ടെത്തിയിരിക്കുന്നു. തെന്നിന്ത്യന്‍ സൂപ്പര്‍താരം നയന്‍സല്ല ഗൗതം മേനോന്‍ ചിത്രത്തില്‍ അഭിനയിക്കുക. മലയാളി നടി അനു ഇമ്മാനുവലാണ് വിക്രമിന് നായികയായി എത്തുന്നത്.

g

‘ആക്ഷന്‍ ഹീറോ ബിജു’വിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച അനു ബാലതാരമായിട്ടാണ് സിനിമയിലേക്ക് എത്തുന്നത്. ഗൗതം മേനോനും വെങ്കട്ട് പ്രഭുവും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ‘ധ്രുവനച്ചത്തിര’ത്തില്‍ ആദ്യം നായകനായി പരിഗണിച്ചിരുന്നത് സുര്യയെയാണ്. തിരക്കഥയുമായി ബന്ധപ്പെട്ട ഭിന്നാഭിപ്രായങ്ങള്‍ മൂലം സൂര്യ ചിത്രത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. അനു ഇമ്മാനുവലിനൊപ്പം മറ്റൊരു പുതുമുഖ നടിയും ചിത്രത്തിലുണ്ടാകും.

shortlink

Related Articles

Post Your Comments


Back to top button