BollywoodCinemaIndian Cinema

ഹേമമാലിനിയെക്കുറിച്ച് മോശം പരാമര്‍ശം പുലിവാല് പിടിച്ച് എം എല്‍ എ

ബോളിവുഡ് നടിയും ലോക്‌സഭാ അംഗവുമായ ഹേമ മാലിനിയെക്കുറിച്ച് മോശം പരാമര്‍ശവുമായി എം.എല്‍.എ. ഹേമാ മാലിനി മദ്യപിക്കാറുണ്ട്. പക്ഷേ അവര്‍ ആത്മഹത്യ ചെയ്തില്ല എന്നായിരുന്നു എം.എല്‍.എ ബാച്ചു കാഡുവിന്‍റെ വിവാദ പ്രസ്താവന. മഹാരാഷ്ട്രയില്‍ നിന്നുള്ള സ്വതന്ത്ര എം.എല്‍.എയാണ് ബാച്ചു കാഡു. കര്‍ഷക ആത്മഹത്യയെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു ബാച്ചു കാഡുവിന്റെ ഈ പ്രസ്താവന.

കര്‍ഷക ആത്മഹത്യയെ മദ്യപാനവുമായി ബന്ധിപ്പിക്കുന്നത് തെറ്റാണെന്നു അഭിപ്രയപ്പെട്ടതിനെ സാധൂകരിക്കാനായി അദ്ദേഹം പറഞ്ഞ വാക്കുകളാണ് വിവാദമായത്.

”കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നതിനുള്ള കാരണം അവര്‍ മദ്യപിക്കുന്നതു കൊണ്ടാണെന്നാണ് ജനങ്ങള്‍ പറയുന്നത്. ഇതു തെറ്റാണ്. ആരാണ് മദ്യപിക്കാത്തത്? 75% എം.എല്‍.എമാരും എം.പിമാരും മാധ്യമപ്രവര്‍ത്തരും മദ്യപിക്കുന്നവരാണ്. ഹേമാ മാലിനി മദ്യപിക്കാറുണ്ട്. പക്ഷേ അവര്‍ ആത്മഹത്യ ചെയ്തില്ല. പണമില്ലാത്തതു കൊണ്ടാണ് കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നതെന്ന് നിങ്ങള്‍ മനസ്സിലാക്കാണം.”ബാച്ചു കാഡു പറഞ്ഞു.

2014ല്‍ 5,650 കര്‍ഷകരാണ് മഹാരാഷ്ട്രയില്‍ ആത്മഹത്യ ചെയ്തത്. മറാത്വാഡയില്‍ മാത്രം ഈ വര്‍ഷം 200 കര്‍ഷകര്‍ ആത്മഹത്യ ചെയ്തിരുന്നു.

ഒരു ഗവണ്‍മെന്റ് ഉദ്യോഗസ്ഥനെ അപമാനിച്ചതിനെത്തുടര്‍ന്ന്  നേരത്തെയും വിവാദങ്ങളില്‍ പെടുകയും അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്ത വ്യക്തിയാണ് ബാച്ചു.

shortlink

Related Articles

Post Your Comments


Back to top button