GeneralHollywoodInternationalNEWSTeasersVideos

പീറ്റ്സ് ഡ്രാഗണ്‍ വിസ്മയകരമായ ടീസര്‍ റിലീസ് ആയി

വാള്‍ട് ഡിസ്‌നി സ്റ്റുഡിയോയുടെ ബാനറില്‍ ഒരുങ്ങുന്ന ഫാന്റസി കോമഡി ഡ്രാമയായ ‘പീറ്റ്‌സ് ഡ്രാഗണ്‍’ ന്റെ ടീസര്‍ പുറത്തിറങ്ങി. പീറ്റ്‌സ് എന്ന അനാഥകുട്ടിയും അവന്റെ പ്രിയ സുഹൃത്ത് എല്ല്യോറ്റ് എന്ന ഡ്രാഗണ്‍ന്റെയും കഥ പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഡേവിഡ് ലോവ്‌റിയാണ്. ജുറാസിക് വേള്‍ഡില്‍ അഭിനയിച്ച ബ്രൈസ് ഡല്ലാസ് ഹവാര്‍ഡ് ആണ് പ്രധാനവേഷം ചെയ്യുന്നത്. 1977 ല്‍ പുറത്തിറങ്ങിയ അനിമേറ്റഡ് ചിത്രം ‘പീറ്റ്‌സ് ഡ്രാഗണ്‍’ ന്റെ റീമേക്കാണിത്.

ഓക്‌സ് ഫെഗ്ലെ, ഊന ലോറന്‍സ്, വെസ് ബെന്റ്‌ലെ, കാള്‍ അര്‍ബന്‍, റോബര്‍ട് റെഡ്‌ഫോഡ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ആഗസ്ത് 12ന് ചിത്രം പ്രദര്‍ശനത്തിനെത്തും. ടീസര്‍ വീഡിയോ കാണാം..

shortlink

Related Articles

Post Your Comments


Back to top button