CinemaGeneralIndian CinemaLatest NewsMollywoodNEWSWOODs

കൃഷ്ണം സംഭവകഥ! കഥയിലെ നായകന്‍ സിനിമയിലും നായകന്‍

യുവതലമുറയിലെ കഥയുമായി പ്രശസ്ത ക്യാമറാമാന്‍ ദിനേശ് ബാബു. ‘ദി കിംങ്’, ‘കമ്മീഷണര്‍’, ‘ധ്രുവം’ തുടങ്ങീ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ക്യാമറാമാനായ ദിനേശ് ബാബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘കൃഷ്ണം’. സംഭവകഥയെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രത്തില്‍ കഥയിലെ നായകന്‍ തന്നെ സിനിമയിലും നായകനാകുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്. നിര്‍മ്മാതാവ് പി. എന്‍. ബലറാമിന്റെ മകന്‍ അക്ഷയ്കൃഷ്ണനാണ് ചിത്രത്തിലെ നായകന്‍. ലോക സിനിമയില്‍ തന്നെ ഇത്തരമൊരു സംഭവം ആദ്യമായിരിക്കും. സ്വന്തം ജീവിതകഥ സിനിമയായപ്പോള്‍, അതില്‍ നായകനായി അഭിനയിക്കാന്‍ ഭാഗ്യമുണ്ടാവുക. ആ സന്തോഷത്തിലാണ് അക്ഷയ് കൃഷ്ണന്‍.

സായികുമാറും, ശാന്തികൃഷ്ണയുമാണ് അക്ഷയിന്റെ മാതാപിതാക്കളായി അഭിനയിക്കുന്നത്. രണ്‍ജി പണിക്കര്‍ ഡോ.സുനില്‍ എ കഥാപാത്രത്തെയും അവതരിപ്പിക്കുന്നു . മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ അവസാനഘട്ട വര്‍ക്കുകള്‍ പുരോഗമിക്കുന്നു . പി. എന്‍. ബി. സിനിമാസിനുവേണ്ടി പി. എന്‍. ബലറാമാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button