GeneralNEWS

രജനീകാന്ത്‌ ചിത്രം എന്തിരന്‍റെ രണ്ടാം ഭാഗം 2.0 ഷൂട്ടിംഗ് പുരോഗമിക്കുന്നു

350 കോടി ചിലവില്‍ ലൈക പ്രൊഡക്ഷസിന്‍റെ ബാനറില്‍ ഒരുങ്ങുന്ന ഈ ശങ്കര്‍ ചിത്രത്തിന്റെ തിരക്കഥ ശങ്കറും ജയമോഹനുമാണ് നിര്‍വഹിച്ചിരിക്കുന്നത്.  ഈ സിനിമയിലെ രജനികാന്തിന്റെ പുതിയ വേഷ പകര്ച്ചയും പ്രേഷകരില്‍ ആവേശമുണര്‍ത്തുന്നു. രജനികാന്തിനെ കൂടാതെ അക്ഷയ് കുമാറും ആമി ജാക്സനും ചിത്രത്തിലുണ്ട്. 2.0 ചിത്രീകരണത്തിന്റെ നൂറാം ദിവസം, ചിത്രത്തിന്റെ ക്ലെമാക്സ് ഉള്‍പ്പെടെ രണ്ട് പ്രധാന ആക്ഷന്‍ സീക്വന്‍സുകള്‍ പൂര്‍ത്തിയായതായി ഷങ്കര്‍ ട്വിറ്ററിലൂടെ അറിയിച്ചു. ചെന്നൈയിലാണ് ഇപ്പോള്‍ ചിത്രീകരണം പുരോഗമിക്കുന്നത്. രജനീകാന്തിന്റെ പിറന്നാള്‍ ദിനം ചിത്രത്തിന്റെ ടീസര്‍ പുറത്തുവരുമെന്നാണ് വിവരം. 2017 ഏപ്രിലോടെ ചിത്രം തിയറ്ററില്‍ എത്തിക്കാമെന്നാണ് പ്രതീക്ഷ. എ. ആര്‍ സംഗീതത്തിലാണ്‌ ചിത്രത്തിലെ ഗാനങ്ങള്‍ ഒരുങ്ങുന്നത്.

shortlink

Related Articles

Post Your Comments


Back to top button