CinemaGeneralLatest NewsMollywoodNEWSWOODs

രാമലീലയില്‍ നായകനാകേണ്ടിയിരുന്നത് മറ്റൊരു താരം…!

മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ ചര്ച്ചയായിരിക്കുന്ന ചിത്രമാണ് രാമലീല. ദിലീപ് നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ അരുണ്‍ ഗോപിയാണ്. ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സച്ചിയാണ്. താന്‍ പൃഥ്വിരാജിന് വേണ്ടി ഒരുക്കിയ കഥയില്‍ ദിലീപ് നായകനാകുകയായിരുന്നുവന്നു സച്ചി ഒരു അഭിമുഖത്തില്‍ തുറന്നു പറയുന്നു

സംഭവം ഇങ്ങനെ… പൊതുവെ ദിലീപ് ചിത്രങ്ങളില്‍ നിന്നും അകന്ന് നില്‍ക്കുന്ന ആളായിരുന്നുതാന്‍. എന്നാല്‍ റണ്‍ ബേബി റണ്‍ കണ്ടതിന് ശേഷം ദിലീപ് അത്തരം ഒരു ചിത്രം ചെയ്യണമെന്നു പറഞ്ഞു. എന്നാല്‍ സിനിമ സീരിയസ് ആയിരിക്കും, ഹ്യൂമറിന് പതിവ് ദിലീപ് സിനിമകളുടെ പ്രാധാന്യവും ഉണ്ടാകില്ലെന്ന് താനും സൂചിപ്പിച്ചു. അപ്പോള്‍ ‘ഞാന്‍ ചെയ്യുന്ന സിനിമകള്‍ നോക്കണ്ട. ഭായിക്ക് ഇഷ്ടപ്പെട്ട ഭായിയുടെ പോലെത്തെ ഒരു സിനിമയാണ് എനിക്ക് വേണ്ടത്. അതില്‍ ഞാന്‍ ഇടപെടാന്‍ വരില്ല. ഭായിക്ക് പൂര്‍ണ സ്വാതന്ത്ര്യം ഉണ്ടാകുമെന്നും ദിലീപ് അന്ന് പറഞ്ഞു.

ദിലീപിന്റെ ഈ വാക്കുകള്‍ കേട്ടപ്പോള്‍ ഒരു താല്‍പ്പര്യം ഒക്കെ തോന്നി. അങ്ങനെയെങ്കില്‍ നമുക്ക് ഒരുകൈ നോക്കാമെന്ന് ദിലീപിനോട് പറയുകയും ചെയ്തു. അക്കാലത്ത് തയ്യാറാക്കിയ രണ്ടു കഥകളായിരുന്നു രാമലീലയും അനാര്‍ക്കലിയും. ഒന്നുങ്കില്‍ അനാര്‍ക്കലി അല്ലെങ്കില്‍ രാമലീല ഇതില്‍ ഏതെങ്കിലും ഒന്ന് ചെയ്യാമെന്ന് പൃഥ്വിരാജ് അറിയിച്ചു. ഒടുവില്‍ പൃഥ്വി അനാര്‍ക്കലി തെരഞ്ഞെടുത്തു. പൃഥ്വിക്ക് വേണ്ടിയായിരുന്നതിനാല്‍ വേറെ രീതിയിലായിരുന്നു ചിത്രത്തിന്റെ കഥ. പിന്നീട് ആലോചിച്ചപ്പോള്‍ ദിലീപിനു അനുയോജ്യമായിരിക്കുമെന്ന് തോന്നി. കഥാപശ്ചാത്തലത്തില്‍ മാറ്റം വരുത്തി ദിലീപിന് മുന്നില്‍ അവതരിപ്പിക്കുകയായിരുന്നുവെന്നും സച്ചി പറയുന്നു. രാമലീല സെപ്തംബര്‍ 28നു റിലീസിനു തയ്യാറെടുക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button