CinemaGeneralNEWS

ലൂസിഫറിനെക്കുറിച്ചും ടിയാനെക്കുറിച്ചും പൃഥ്വിരാജ്; ‘രാജുവേട്ടാ ഒന്നും തിരിയുന്നില്ല’ എന്ന് ആരാധകര്‍

പ്രേക്ഷകര്‍ ആകാഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ലൂസിഫര്‍. മുരളി ഗോപിയുടെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിനെ ചൊല്ലിയുള്ള ആശങ്കകള്‍ക്ക് ഇനിയും അറുതിയായിട്ടില്ല. ആരാധകര്‍ കാത്തിരിക്കുന്ന ഈ ചിത്രം യാഥാര്‍ഥ്യമാകുമെന്നു പൃഥ്വിരാജ് പറയുന്നു. ലൂസിഫര്‍ പിറന്നത് ഇപ്പോള്‍ അഭിനയിച്ചു തീര്‍ത്ത ടിയാന്റെ സെറ്റിലാണെന്ന് പൃഥ്വി പറയുന്നു. ടിയാന്റെ ചിത്രീകരണം കഴിഞ്ഞ വിവരം അറിയിച്ചുകൊണ്ടുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് പൃഥ്വി ഇക്കാര്യം വെളിപ്പെടുത്തുന്നത്.

”ടിയാന്റെ സെറ്റില്‍ നിന്ന് അവസാനമായി നടന്നകലുമ്പോള്‍ ഞാന്‍ അത്ഭുതപ്പെടുകയാണ്. ഞാന്‍ സെറ്റിനോടാണോ അതോ അസ്ലന്‍ എന്നോടാണോ യാത്ര പറയുന്നത്” എന്ന് തുടങ്ങുന്ന പോസ്റ്റിലാണ് താരം ഇത് പറയുന്നത്. എന്നാല്‍ വികാരനിര്‍ഭരമായി ഈ പോസ്റ്റ് പൃഥ്വി എഴുതിയിരിക്കുന്നത് ഇംഗ്ലീഷിലാണ്. പൃഥ്വിയുടെ ഇംഗ്ലീഷ് അതുകൊണ്ട് തന്നെ നിരവധി കമന്റുകളും ഈ പോസ്റ്റിനു കിട്ടുകയാണ്. തങ്ങള്‍ക്ക് ഇതിന്റെ അര്‍ഥം കണ്ടുപിടിക്കാന്‍ ഡിക്ഷണറിയില്ലെന്നാണ് ചിലര്‍ പറയുന്നത്. മറ്റു ചിലരാകട്ടെ അര്‍ഥം കണ്ടുപിടിക്കാന്‍ കഷ്ടപ്പെടുന്നവര്‍ക്കായി ഓണ്‍ലൈന്‍ ഡിക്ഷണറിയുടെ ലിങ്ക് പോസ്റ്റ് ചെയ്തിട്ടുണ്ട്. കൂട്ടത്തിലൊരാള്‍ പൃഥ്വിരാജിന്റെ പോസ്റ്റ് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത് മറ്റുള്ളവര്‍ക്ക് സഹായവുമായെത്തിയിട്ടുണ്ട്.

Screenshot (71)

shortlink

Related Articles

Post Your Comments


Back to top button