BollywoodCinema

വസ്ത്ര നിര്‍മ്മാണം മാത്രമല്ല; പുതിയ ബിസിനസുമായി സല്‍മാന്‍ ഖാന്‍

പ്രമുഖ താരങ്ങള്‍ അഭിനയത്തിനോടൊപ്പം വ്യവസായത്തിലും ഒരു കൈ നോക്കുന്നത് പുതുമയുള്ള കാര്യമല്ല. മിക്ക താരങ്ങളും ചില കമ്പനികള്‍ നടത്തുന്നുണ്ട്. ഇപ്പോള്‍ ചര്‍ച്ച ബോളിവുഡ്​ സൂപ്പർതാരം സൽമാൻ ഖാൻ സ്​മാർട്ട്ഫോൺ നിർമാണ കമ്പനി ആരംഭിക്കുന്നതാണ്.

ബീയിങ്​സ്മാർട്ട്​ എന്ന പേരിലാവും സൽമാൻ പുതിയ മൊബൈൽ ഫോൺ കമ്പനി ആരംഭിക്കുക. ഇതിനുള്ള ആദ്യ പടിയായി സാംസങ്ങ്​, മൈക്രോമാക്​സ്​ തുടങ്ങിയ കമ്പനികളിൽ പ്രവർത്തിച്ച്​ പരിചയമുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കമ്പനിയുടെ ഒാപ്പറേഷൻ മാനേജ്​മെൻറ്​ ടീം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്​ സൽമാൻ. ബീയിങ്​ ഹ്യൂമൻ എന്ന പേരിൽ നിലവിൽ വസ്​ത്രനിർമാണ കമ്പനി നടത്തുകയാണ് സൽമാൻ ഖാൻ​.

സൽമാ​െൻറ തന്നെ സിനിമകൾ നിർമിച്ച നിർമാതാക്കളുടെ സഹകരണത്തോട്​ കൂടി തുടങ്ങുന്ന ​ കമ്പനിയിലെ ഭൂരിപക്ഷം ഒാഹരികളും സൽമാ​െൻറ കൈവശമായിരിക്കുമെന്നാണ്​ റിപ്പോർട്ടുകൾ.

ഒപ്പോ, വിവോ, ഷവോമി തുടങ്ങിയ മൊബൈൽഫോൺ നിർമാതാക്കൾക്ക്​ വെല്ലുവിളിയാവും പുതിയ കമ്പനി. ഈ വ്യവസായത്തിലൂടെ ലഭിക്കുന്ന ലാഭം സൽമാൻഖാൻ നടത്തുന്ന സന്നദ്ധസേവന പ്രവർത്തനങ്ങൾക്ക്​ ഉപയോഗിക്കാനാണ്​ തീരുമാനം.

shortlink

Related Articles

Post Your Comments


Back to top button