GeneralNEWS

‘നിങ്ങള്‍ ഫീല്‍ഡില്‍ നിന്ന് ഔട്ടാകാന്‍ പോകുകയല്ലേ’ ഇന്നസെന്റിന് മോഹന്‍ലാലിന്‍റെ മറുപടി

സിനിമയ്ക്കപ്പുറം സൗഹൃദം സൂക്ഷിക്കുന്നവരാണ് സൂപ്പര്‍ താരം മോഹന്‍ലാലും ഇന്നസെന്റും. ഒരു ഷൂട്ടിംഗ് ലൊക്കേഷനില്‍ വച്ചുണ്ടായ രസകരമായ സംഭവത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ്  ഇന്നസെന്‍റ്.

സിനിമ ഏതാണെന്ന് ഓര്‍മ്മയില്ല. കോളേജ് ക്യാമ്പസിലാണ് ചിത്രീകരണം. ഞാന്‍ അവിടേക്ക് വന്നതും എന്റെ ചുറ്റും കുറെ കുട്ടികള്‍ ഫോട്ടോയെടുക്കാന്‍ അടുത്തു വന്നു. അവര്‍ക്ക് ഓട്ടോഗ്രാഫ് വേണം. ഞാന്‍ അവരുടെ ആവശ്യത്തെ മാനിച്ചു. അതുകഴിഞ്ഞാണ് മോഹന്‍ലാല്‍ എത്തിയത്. എനിക്കും ചുറ്റും കൂടിയ കുട്ടികള്‍ പിന്നീടു എന്നെ വിട്ടു ലാലിന്‍റെ അടുത്തേക്ക് പോയി. ഞാന്‍ ഈച്ചയടിച്ച് ഇരിപ്പായി. ഇടയ്ക്കിടെ ലാല്‍ എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഒടുവില്‍ എല്ലാം കഴിഞ്ഞപ്പോള്‍ ലാല്‍ എന്റെ അടുത്തു വന്നു ചോദിച്ചു. “ശരിക്കും വിഷമമായല്ലേ”? ഞാന്‍ ചോദിച്ചു “എന്തിന്”, “അല്ല കുട്ടികളെല്ലാം നിങ്ങളെ ഒഴിവാക്കി എന്റെ അടുത്തേക്ക് വന്നതല്ലേ” , “അതേ ലാല്‍ ഞാന്‍ ദുഖിതനാണ്” ഞാന്‍ മറുപടി നല്‍കി. ഉടനടി ലാല്‍ എന്നോട് പറഞ്ഞു “ഞാന്‍  ഒരു കാര്യം തുറന്നു പറയുന്നതില്‍ സങ്കടം തോന്നുമോ” ഞാന്‍ “ഇല്ല” എന്ന് ഉത്തരം നല്‍കി ലാല്‍ തുടര്‍ന്നു “നിങ്ങളുടെ അടുക്കലേക്ക് കുട്ടികള്‍ വന്നത് മറ്റൊന്നും കൊണ്ടല്ല “നിങ്ങള്‍ ഉടനെ ഫീല്‍ഡ് ഔട്ടാകും എന്ന് അവര്‍ക്ക് അറിയാം പിന്നെ ഇത് പോലെ ഫോട്ടോ എടുക്കാന്‍ പറ്റില്ലല്ലോ”. ദൈവമേ ഇങ്ങനെയുണ്ടാകുമോ മനുഷ്യര്‍ ഇന്നസന്‍റ് പറഞ്ഞു നിര്‍ത്തുന്നു. നാനാ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് രസകരമായ സംഭവത്തെക്കുറിച്ച് ഇന്നസെന്റ് മനസ്സ് തുറന്നത്.

shortlink

Related Articles

Post Your Comments


Back to top button