CinemaMollywoodNEWS

സലിം കുമാര്‍-ജയറാം ചിത്രത്തിന്‍റെ ചിത്രീകരണം ആരംഭിച്ചു

ജയറാമിനെ നായകനാക്കി സലിം കുമാര്‍ സംവിധാനം ചെയ്യുന്ന ദൈവമേ കൈതൊഴാം കെ. കുമാറാകണം എന്ന ചിത്രത്തിന്‍റെ ചിത്രീകരണം കഴിഞ്ഞ ദിവസം ഈരാറ്റുപേട്ടയില്‍ ആരംഭിച്ചു. ബോക്സോഫീസ്‌ വിജയ സാധ്യതകളെ പരിഗണിച്ചു കൊണ്ടുള്ള ആദ്യ സിനിമയാണ് സലിം കുമാറിന്റെ ദൈവമേ കൈതൊഴാം. സലിം കുമാര്‍ തന്നെ രചന നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ക്യാമറ സിനു സിദ്ധാർഥാണ്. യുണെറ്റഡ് ഗ്ലോബല്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്‍സിന്‍റെ ബാനറില്‍ ഡോ.സഖറിയ തോമസ്, ആല്വിീന്‍ ആന്റണി, ശ്രീജിത്ത് രാമചന്ദ്രന്‍ എന്നിവരാണ് ചിത്രം നിര്മ്മി ക്കുന്നത്. ഒറ്റ ഷെഡ്യൂളിൽ പൂര്‍ത്തികരിക്കുന്ന ചിത്രം ഹ്യൂമറിന് പ്രാധാന്യം നല്‍കിയാണ്‌ ഒരുക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button