NEWS

2016 പത്മ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു ; രജനീകാന്തിനും ശ്രീ ശ്രീ രവിശങ്കറിനും പത്മവിഭൂഷണ്‍ ( പത്മവിഭൂഷണ്‍ , പത്മഭൂഷണ്‍ , പത്മശ്രീ ലഭിച്ചവരുടെ പൂര്‍ണ്ണമായ ലിസ്റ്റ് കാണാം )

ന്യൂഡല്‍ഹി: ചലച്ചിത്ര താരം രജനികാന്തിനും , ജീവനകലകളുടെ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കറിനും, പത്മവിഭൂഷണണ്‍ പുരസ്‌കാരം. യാമിനി കൃഷ്ണമൂര്‍ത്തി, ഗിരിജാ ദേവി, റാമോജി റാവു, ഡോ. വിശ്വനാഥന്‍ ശാന്ത, ജഗ്‌മോഹന്‍, ഡോ. വസുദേസ് കല്‍കുര്‍തെ ആത്രെ, അവിനാശ് ദീക്ഷിത് ധീരുഭായ് അംബാനി (മരണാനന്തരം) എന്നിവരും പത്മവിഭൂഷണ്‍ അര്‍ഹരായി.

ടെന്നീസ് താരം സാനിയ മിര്‍സ, ബാറ്റ്മിന്‍ഡന്‍ താരം സൈന നെഹ്‌വാള്‍ ‍, അനുപം ഖേര്‍ ‍, ഉദിത് നാരായണന്‍ ഝാ, റാം വി. സുതര്‍, ഹെയ്‌സ്‌നാം കന്‍ഹൈലാല്‍ ‍, മുന്‍ സിഎജി വിനോദ് റായ്, യാര്‍ലഗദ്ധ ലക്ഷ്മി പ്രസാദ്, രാമാനുജ താത്തചാര്യ, ഡോ.ബര്‍ജിന്ദര്‍ സിങ് ഹാംദാര്‍ദ്, പ്രഫ.ഡോ.നാഗേശ്വര്‍ റെഡ്ഢി, സ്വാമി തേജോമയാനന്ദ എന്നിവര്‍ക്കാണ് പത്മഭൂഷന്‍ പുരസ്‌കാരം. സാനിയയെ രാജ്യം അര്‍ജുന അവാര്‍ഡും ഖേല്‍രത്‌ന പുരസ്‌കാരവും നല്‍കി രാജ്യം ആദരിച്ചിരുന്നു .

അമ്പെയ്ത്തുതാരം ദീപിക കുമാരി, സിനിമ താരങ്ങളായ അജയ് ദേവ്ഗണ്‍, പ്രിയങ്ക ചോപ്ര എന്നിവരാണ് പത്മശ്രി ലഭിച്ചവരില്‍ പ്രമുഖര്‍ ‍.

shortlink

Related Articles

Post Your Comments


Back to top button