Cinema

ഇളയദളപതി വിജയ്‌യുടെ മകള്‍ ദിവ്യയും സിനിമയിലേക്ക്

ഏറെ വാര്‍ത്തകള്‍ ആണ് അറ്റ്ലി സംവിധാനം ചെയ്യുന്ന വിജയുടെ പുതിയ ചിത്രം ” തെറി ” യെപ്പറ്റി തമിഴ് സിനിമാ ലോകത്ത് നിന്നും എത്തുന്നത് . ഇപ്പോഴിതാ ഏറ്റവും പുതിയ വാര്‍ത്തയും എത്തിക്കഴിഞ്ഞു . ഇളയദളപതി വിജയുടെ മകള്‍ സിനിമയിലേക്ക് എത്തുവാന്‍ ഒരുങ്ങുന്നു അത്രേ !! . വിജയുടെ മകളായ് തന്നെയാണത്രേ മകള്‍ ദിവ്യ സിനിമയിലും എത്തുക . രണ്ടു കുട്ടികള്‍ ഉള്ള അച്ഛന്‍ വേഷത്തില്‍ ആണ് വിജയ്‌ എത്തുന്നതെന്നും മറ്റൊരു കുട്ടിയേ നടി മീനയുടെ മകള്‍ നൈനിക ആയിരിക്കും എത്തുക എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു .
എമി ജാക്സനും സാമന്തയുമാണ് നായികമാരായ് എത്തുന്നത് . മൂന്നു ഗെറ്റപ്പില്‍ ആണ് വിജയ്‌ എത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് . രാജാ റാണി എന്ന സൂപ്പര്‍ ഹിറ്റ്‌ ചിത്രത്തിന് ശേഷം അറ്റ്ലി ചിത്രം ആണെന്നതിനാല്‍ വിജയുടെ ആരാധകര്‍ക്ക് ഏറെ പ്രതീക്ഷകള്‍ ആണുള്ളത് .

shortlink

Related Articles

Post Your Comments


Back to top button