CinemaNEWS

“ഒരു വിട്ടുവീഴ്ചയ്ക്കുമില്ല ; നയന്‍താരക്ക് ചിമ്പുവിനോട് കടുത്ത അമര്‍ഷം ?! “

ഇത് നമ്മ ആള് എന്ന ചിത്രം ഷൂട്ടിങ് പൂര്‍ത്തിയായി ഏറെ നാളായി പെട്ടിക്കകത്തു തന്നെ കിടക്കുകയാണ്. പിണക്കം മറന്ന് ചിമ്പുവും നയന്‍താരയും ഒന്നിച്ച ചിത്രം കാണാന്‍ ആരാധകര്‍ക്കും ഏറെ ആകാംക്ഷയുണ്ട്. ഒന്നിച്ചഭിനയിച്ചെങ്കിലും നയന്‍താരയ്ക്ക് ചിമ്പുവിനോടുള്ള ശത്രുതയിൽ ഒരു മാറ്റവുമില്ലെന്നും കേട്ടിരുന്നു. നേരത്തെ ചിത്രത്തിലെ ഒരു ഡപ്പാം കൂത്ത് ഗാനത്തിന് വേണ്ടി നയൻസ് സഹകരിക്കുന്നില്ല എന്ന് പറഞ്ഞ് ചിമ്പുവും, ചിത്രത്തിന്റെ നിര്‍മാതാവും നടന്റെ അച്ഛനുമായ ടി രാജേന്ദറും രംഗത്ത് വന്നിരുന്നു. എന്നാല്‍ അങ്ങനെ ഒരു പാട്ടിന്റെ ആവശ്യമില്ലെന്ന് സംവിധായകന്‍ പാണ്ഡിരാജ് പറഞ്ഞു. ഇപ്പോള്‍ പ്രശ്‌നം നയൻതാര പ്രമോഷന് സഹകരിക്കുന്നില്ല എന്നാണ്. പ്രമോഷന് വേണ്ടിയുള്ള പബ്ലിക് ഫോട്ടോകള്‍ നല്‍കാന്‍ നയന്‍താര തയ്യാറായിരുന്നില്ല.

പബ്ലിക് ഫോട്ടോ എടുക്കാന്‍ നടന്‍താര സമ്മതിക്കാത്ത സാഹചര്യത്തില്‍ ചിത്രത്തിലെ മറ്റൊരു നായികയായ ആന്‍ഡ്രിയയെ വച്ചാണ് ഈ പ്രശ്‌നം പരിഹരിച്ചത് .

നാളെ (ഫെബ്രുവരി 3) ചിമ്പുവിന്‍റെ പിറന്നാളിനോടനുബന്ധിച്ച് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടക്കാനിരിക്കുകയാണ്. എന്നാല്‍ ആ ചടങ്ങിനും താന്‍ വരില്ല എന്നാണത്രെ നയന്‍ പറഞ്ഞിരിയ്ക്കുന്നത് . സിനിമയ്ക്ക് വേണ്ടി ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവാത്ത നയന്‍താരയോട് ചിമ്പുവിന് കടുത്ത ദേഷ്യമാണെന്നാണ് കോടമ്പക്കത്തുനിന്നുമുള്ള വിവരം .ഞങ്ങള്‍ നയന്‍താരയുടെ ഡേറ്റ് വെറുതേ പാഴാക്കിയിരുന്നു. ഇപ്പോള്‍ അവര്‍ തിരക്കിലാണ്. എന്നിരുന്നാലും ഓഡിയോ ലോഞ്ചിന് നയന്‍താര വരും എന്ന വിശ്വാസം തനിക്കുണ്ടെന്ന് ചിത്രത്തിന്റെ സംവിധായകന്‍ പാണ്ഡിരാജ് പറഞ്ഞു. തമിഴിലും മലയാളത്തിലും മാത്രമല്ല തെലുങ്കിലും കന്നടയിലുമൊക്കെയായി ഒരുപിടി നല്ല ചിത്രങ്ങളുമായി തിരക്കിലാണ് നയന്‍താര.

shortlink

Related Articles

Post Your Comments


Back to top button