CinemaNEWS

ജന്മനാടിനെ കണ്ണീരിലാഴ്ത്തി ഷാൻ യാത്രയായി

തൃശൂർ: സംഗീത സംവിധായകൻ ജോൺസൺന്റെ മകൾ ഷാൻ ജോൺസൺന്റെ മൃതദേഹം സംസ്കരിച്ചു.ഭാരതാവും മക്കളും നഷ്ടമായ റാണി ജോൺസനെ സമാധാനിപ്പിക്കാൻ എല്ലാവരും പാട്ടുപെടുകയായിരുന്നു. ലോകത്ത് തനിച്ചായിപ്പോയ ആ അമ്മയുടെ ദുഃഖം എല്ലാവരുടെയും കണ്ണുകളെ ഈറനണിയിച്ചു.

ഷാനിന്റെത് സ്വാഭാവികമായ മരണമാണെന്നും മരണം ഹൃദയാഘാതം മൂലമാണെന്നും പൊസ്റ്റ്മൊർട്ടം റിപ്പോർട്ടിൽ പറയുന്നു.മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകന്റെ മകളെ ഒരുനോക്കു കാണാൻ ആയിരങ്ങൾ എത്തിയിരുന്നു.ഇന്നലെ ഉച്ചക്ക് മൂന്നുമണിയോടെ തൃശ്ശൂർ നെല്ലിക്കുന്ന് സെന്റ്‌ സെബാസ്റ്യൻസ് പള്ളിയിലാണ് ഷാനിനെ സംസ്കരിച്ചത്. ചെന്നൈയിൽ നിന്നും തൃശൂരെത്തിച്ച മൃതദേഹം തൃശൂരിലെ വീട്ടില് 10 മണി മുതൽ പൊതു ദർശനത്തിന് വെച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button