Uncategorized

മിയയുടെ ആദ്യ മലയാള ആല്‍ബം പ്രണയദിനത്തില്‍

പ്രശസ്ത താരം മിയ ആദ്യമായി അഭിനയിക്കുന്ന ആല്‍ബം പ്രണയദിനത്തില്‍ റിലീസ് ആകുന്നു. ഫൈനല്‍ ഓവര്‍ എന്ന് പേരിട്ടിരിയ്ക്കുന്ന ആല്‍ബത്തിന്റെ സംവിധായകന്‍ ബിലഹരിയാണ്. ശ്രീരാജ് രവീന്ദ്രന്‍ കാമറ കൈകാര്യം ചെയ്യുന്നു.’നിലം’ എന്ന ശ്രദ്ധേയ ഹ്രസ്വചിത്രത്തിന്റെ സംവിധായകനായ വിനീത് ചാക്യാരാണ് ഈ ആല്‍ബത്തിലെ നായകനും പ്രധാന ഗായകനും.ഇവര്‍ മൂവരും ചേര്‍ന്ന പ്ലാന്‍ ബി എന്ന കൂട്ടായ്മയാണ് ഈ ആല്‍ബത്തിന്റെ പിന്നണിയില്‍.

ഒരു പഴയ സിനിമാഗാനത്തിന്റെ പുതുമയുള്ള പുനരാവിഷ്‌കാരമാണ് ഫൈനല്‍ ഓവര്‍. പതിവ് കെട്ടുകാഴ്ച്ചകള്‍ക്കപ്പുറം പ്രണയത്തിന്റെ വൈകാരികമായ ഒരു പുതിയ അനുഭവമായിരിയ്ക്കും ഈ ആല്‍ബം. പ്രേമം സിനിമയില്‍ കേക്ക് ഷോപ്പ് ആയിമാറിയ കൊച്ചിയിലെ പെപ്പര്‍ ഹൌസിലാണ് രംഗങ്ങള്‍ ചിത്രീകരിച്ചത്. എഡിറ്റിംഗ് ആകാശ് വര്‍ഗീസ് ജോസഫ്, കലാസംവിധാനം ഗിരീഷ് മേനോന്‍. ഇയ്യോബിന്റെ പുസ്തകത്തിലൂടെ മികച്ച മേയ്ക്കപ്പ്മാനുള്ള പുരസ്‌ക്കാരം നേടിയ മനോജ് അങ്കമാലിയും ജോഷി ചിത്രങ്ങളിലെ നിറസാന്നിധ്യമായ സുനില്‍ റഹ്മാനും പിന്നണിയിലുണ്ട്.

shortlink

Related Articles

Post Your Comments


Back to top button