GeneralNEWS

ജനപ്രിയനായകന്‍ ദിലീപിന്‍റെ “കിംഗ്‌ ലെയര്‍” റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

ഏറെ കാലത്തിന് ശേഷം സിദ്ധിഖ് ലാല്‍ ടീം ഒന്നിക്കുന്ന കിംഗ് ലയറിന്റെ റിലീസിംഗ് തീയതി പുറത്ത് വന്നു. മാര്‍ച്ച് 27നാണ് സിനിമ തീയേറ്ററുകളില്‍ എത്തുന്നത്. ദിലീപ് നായകനായി എത്തുന്ന ചിത്രത്തില്‍ മഡോണയാണ് നായിക. ആശ ശരത്, ലാല്‍, സിദ്ധിഖ്, ജോയി മാത്യു തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളാകുന്നു.

സിദ്ധിഖ് തിരക്കഥയും ലാല്‍ സംവിധാനവുമാണ് നിര്‍വഹിക്കുന്നത്. സത്യനാരയണന്‍ എന്ന കഥാപാത്രത്തെയാണ് ദിലീപ് ചിത്രത്തില്‍ അവതരിപ്പിക്കുക. മഡോണയുടെ നായിക കഥാപാത്രത്തിന് അഞ്ജലി എന്നാണ് പേര്. 21 വര്‍ഷത്തിനു ശേഷമാണ് സിദ്ധിഖ് ലാല്‍ ടീം വീണ്ടും ഒന്നിക്കുന്നത്. സിദ്ധിഖ് ചിത്രം ബോഡി ഗാര്‍ഡില്‍ ദിലീപ് നായകനായി എത്തിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button