GeneralNEWS

അച്ഛനില്ലാതെ ആദ്യത്തെ പരീക്ഷ, കണ്ണീരില്‍ മുങ്ങി ശ്രീലക്ഷ്മി പരീക്ഷയെഴുതി

ചാലക്കുടി: കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി അന്തരിച്ച കലാഭവന്‍ മണിയുടെ മകള്‍ CBSE പത്താം ക്ലാസിലെ പരീക്ഷയെഴുതാന്‍ സ്കൂളിലെത്തിയപ്പോള്‍ സഹപാഠികള്‍ ചേര്‍ത്തു പിടിച്ചു. കണ്ണീരോടെ ഹിന്ദി പരീക്ഷയെഴുതി. പരീക്ഷ കഴിഞ്ഞു വിതുമ്പിയ ശ്രീലക്ഷ്മിയെ കൂട്ടുകാരികള്‍ ആശ്വസിപ്പിച്ചു.

ശ്രീലക്ഷ്മ്മി പേരാമ്പ്രയിലെ സരസ്വതി വിദ്യാനികേതൻ സീനിയർ സെക്കൻഡറി സ്കൂളിലെത്തിയത് അച്ഛന്റെ വേർപാടെന്ന യാഥാർഥ്യം ഉള്‍ക്കൊള്ളാനാവാതെയാണ്. സിഎംഐ പബ്ലിക് സ്കൂളിലെ വിദ്യാർഥിയാണ് ശ്രീലക്ഷ്മി. പല പൊതുപരിപാടികൾക്കും മണിക്കൊപ്പം ശ്രീലക്ഷ്മിയും പോകാറുണ്ടായിരുന്നു. അച്ഛനും മകളും തമ്മില്‍ വളരെയേറെ ആത്മബന്ധമായിരുന്നു. മണിയുടെ ഏകമകള്‍ ആണ്.രണ്ടു കാസറ്റുകളിലും പാടിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button