GeneralHollywoodNEWS

“അവതാര്‍”-ന്‍റെ അടുത്ത ഭാഗങ്ങളെപ്പറ്റി ജെയിംസ്‌ കാമറൂണ്‍

തന്‍റെ മെഗാഹിറ്റ്‌ സിനിമ അവതാറിന്‍റെ തുടര്‍ച്ചയായി നാല് ഭാഗങ്ങള്‍ ഉണ്ടാകുമെന്ന് സംവിധായകന്‍ ജെയിംസ്‌ കാമറൂണ്‍. 2018-മുതല്‍ ഇവ തീയേറ്ററുകളില്‍ എത്തുമെന്നും കാമറൂണ്‍ അറിയിച്ചു.

“അടുത്ത തവണ ഞാന്‍ നിങ്ങളെക്കാണുന്നത് പാണ്ടോറയില്‍ വച്ചായിരിക്കും,” വ്യാഴാഴ്ച സിനിമാകോണ്‍ എക്സിബിഷനില്‍ സംബന്ധിക്കവെ കാമറൂണ്‍ പറഞ്ഞു.

അവതാര്‍ 2 2018-ലും, അവതാര്‍ 3 2020-ലും, അവതാര്‍ 4 2022-ലും, അവതാര്‍ 5 2023-ലും ആയിരിക്കും റിലീസാകുക.

shortlink

Related Articles

Post Your Comments


Back to top button