CinemaIndian CinemaMollywoodNEWS

ടോമിച്ചനെ ട്രോളി സോഷ്യല്‍ മീഡിയ

 

പുലിമരുകന്‍ 100 കോടി ക്ലബ്ബില്‍ ഇടം പിടിച്ചുവെന്നുള്ളത് സിനിമാ ലോകത്തും പുറത്തും ആഘോഷം സൃഷ്ടിച്ച വാര്‍ത്തയായിരുന്നു. ബോക്‌സ്ഓഫീസില്‍ 100 കോടി നിറച്ചിട്ടും തീയേറ്ററുകളില്‍ മികച്ച പ്രതികരണവുമായി പുലിമുരുകന്‍ തുടരുന്നുണ്ട്. ഈ വിജയ നിമിഷങ്ങള്‍ക്ക് പിന്നാലെയാണ് 500, 1000 നോട്ടുകള്‍ പിന്‍വലിച്ചുവെന്ന പ്രധാമന്ത്രിയുടെ പ്രഖ്യാപനം വന്നത്.

ഈ നടപടിയിലൂടെ ടോമിച്ചന്‍ മുളകുപാടത്തിന് സോഷ്യല്‍ മീഡിയ നല്‍കിയത് ട്രോളിന്റെ പെരുമഴ ആണ്. നിലവിലുള്ള 500, 1000 നോട്ടുകള്‍ പിന്‍വലിക്കുന്ന സാഹചര്യത്തില്‍ ഏറെ ബുദ്ധിമുട്ടാന്‍ പോകുന്നത് ടോമിച്ചനാണെന്നും 100 കോടി രൂപ എങ്ങനെ അദ്ദേഹം 100 രൂപയുടെ നോട്ടുകളാക്കി മാറ്റുമെന്നുമൊക്കെയായിരുന്നു ട്രോള്‍.

  ട്രോളുകള്‍ക്ക് ടോമിച്ചന്‍ നല്‍കിയ മറുപടി ഇങ്ങനെ :

“ട്രോളുകളൊക്കെ ഞാനും കണ്ടു. തമാശ എന്ന മട്ടില്‍ മാത്രം. തമാശയാണെങ്കില്‍ അതില്‍ കാര്യമുണ്ട്. ഗൗരവത്തിലാണെങ്കില്‍ അതില്‍ കാര്യമില്ല. കാരണം അങ്ങനെ ചിന്തിക്കുന്നതു തന്നെ മണ്ടത്തരമാണ്. ഒന്നാമത് ഞാനൊരു തീയേറ്റര്‍ ഉടമയല്ല. ഞാന്‍ തീയേറ്ററില്‍ നേരിട്ട് ചെന്ന് ഈ നൂറ് കോടിയും കൈയില്‍ ഏറ്റുവാങ്ങുകയല്ലല്ലോ ചെയ്തത്? തീയേറ്ററില്‍ കളക്ഷന്‍ വരുന്നു. തീയേറ്ററുകാര്‍ നമ്മുടെ അക്കൗണ്ടിലേക്ക് പണം ഇടുന്നു. ക്രയവിക്രയങ്ങളെല്ലാം അക്കൗണ്ട് വഴിയാണ് നടക്കുന്നത്. പുലിമുരുകനില്‍ നിന്ന് കിട്ടുന്ന ലാഭത്തില്‍ ഒരു രൂപ പോലും പണമായി എന്റെ കൈയില്‍ നേരിട്ടെത്തില്ല. കണക്കില്‍പെടാത്ത ഒരു രൂപ പോലുമില്ല.”

നിരോധനം ഏര്‍പ്പെടുത്തിയ നോട്ടുകള്‍ക്ക് പുലിമുരുകന്റെ ടിക്കെറ്റ് നല്‍കുമെന്ന അണിയറ പ്രവര്‍ത്തകരുടെ ഫെസ്ബുക് സന്ദേശവും വാര്‍ത്ത ആയിരുന്നു. എന്നാല്‍ അല്‍പ സമയത്തിനകം തന്നെ ആ പോസ്റ്റ്‌ പിന്‍വലിച്ചിരുന്നു.

ഇതിനെപ്പറ്റി ടോമിച്ചന്‍ പറയുന്നത് ഇങ്ങനെ: ‘ദിവസേനയുള്ള കളക്ഷന്‍ അതായത് ഡിസിആര്‍-ഡെയ്‌ലി കളക്ഷന്‍ റിപ്പോര്‍ട്ട് ഒന്നിച്ചാണ് തീയേറ്ററുകാര്‍ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുന്നത്. എടിഎമ്മുകളില്‍ പുതിയ നോട്ടുകള്‍ ലഭ്യമാകുന്നതുവരെയുള്ള രണ്ട് ദിവസത്തെ കാര്യമാണ് പറഞ്ഞത്’. കണക്കുകള്‍ കൃത്യമായി അതാതുദിവസം തന്നെ കുഴപ്പങ്ങളൊന്നും കൂടാതെ ബാങ്കില്‍ നിക്ഷേപിക്കുന്നതുകൊണ്ട് അതിന് സാധിക്കുമെന്നും ടോമിച്ചന്‍ വ്യക്തമാക്കി.

44

22

33

shortlink

Related Articles

Post Your Comments


Back to top button