BollywoodCinemaIndian CinemaNEWS

ബോളിവുഡിലേക്ക് സാറ അലി ഖാന്‍

 

ബോളിവുഡില്‍ ഏറെക്കാലമായി വാര്‍ത്തയില്‍ നിറയുകയാണ് സെയ്ഫ് അലിഖാന്റെയും മുന്‍ ഭാര്യ അമൃത സിങിന്റെയും മകള്‍ സാറ അലിഖാന്‍. സാറയുടെ അരങ്ങേറ്റമാണ് ബോളിവുഡിലെ ചര്‍ച്ച വിഷയം.
പ്രമുഖ നായകന്മാരുടെ ഒപ്പം താരപുത്രിയെത്തുന്നുവെന്ന് വാര്‍ത്തകള്‍ പരന്നെങ്കിലും സാറ വെള്ളിത്തിരയിലേക്ക് എത്താന്‍ കൂട്ടാക്കാതിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പല ചിത്രങ്ങളിലും സാറ അഭിനയിക്കുന്നു എന്ന് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും അമ്മ അമൃത സിംഗിന്റെ ഇടപെടലിനെ തുടര്‍ന്ന് അതെല്ലാം വേണ്ടെന്നു വച്ചതായും വാര്‍ത്തകള്‍ വന്നിരുന്നു.

എന്നാല്‍ രണ്‍വീര്‍ സിംഗിനൊപ്പം സാറ അഭിനയ ലോകത്തേക്ക് കടക്കുന്നെന്നാണ് പുതിയ വാര്‍ത്തകള്‍. സോയ അക്തര്‍ സംവിധാനം ചെയ്യുന്ന ഗള്ളി ബോയി എന്ന ചിത്രത്തിലായിരിക്കും സാറ നായികയായി അരങ്ങേറുക.

shortlink

Related Articles

Post Your Comments


Back to top button