Uncategorized

സണ്ണി ലിയോണിനോട് ഓം സ്വാമി മോശമായി പെരുമാറി

ബിഗ്ബോസ് സീസന്‍ ടെന്നിന്റെ ഏറ്റവും പുതിയ എപ്പിസോഡില്‍ വെച്ച് ഓം സ്വാമി സണ്ണി ലിയോണിനോട് മോശമായി പെരുമാറി. ഷോലെ എന്ന ചിത്രത്തിലെ ചില ഭാഗങ്ങള്‍ പുനരവതരിപ്പിക്കുന്നതിനിടെ ഓം സ്വാമി നടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയായിരുന്നു. മനു പഞ്ചാബി എന്ന മത്സരാര്‍ഥിക്കൊപ്പമാണ് സണ്ണി ഷോലെ പുനരവതരിപ്പിച്ചത്. ഷോയില്‍ ഗബ്ബാര്‍ സിങ്ങായി വേഷമിട്ട സ്വാമി ഒന്നിലധികം തവണ നടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുന്നത് എപ്പിസോഡില്‍ വ്യക്തമാണ്. സ്വാമിയുടെ പെരുമാറ്റത്തിനെ ബാനി എന്ന മത്സരാര്‍ഥി ചോദ്യം ചെയ്തു. ബാനി പ്രതിഷേധം ശക്തമാക്കിയപ്പോള്‍ മറ്റു ചില മത്സരാര്‍ഥികളും സ്വാമിക്കെതിരെ രംഗത്ത് വന്നു. ഷോയിലെ വനിതാ മത്സരാര്‍ഥികള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തി സ്വാമി മുന്‍പും വിവാദത്തില്‍ അകപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments


Back to top button