Mollywood

ദുൽഖർ അമേരിക്കയിലേക്ക്

ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കിയ അമൽ നീരദ് ചിത്രം സഖയുടെ അവസാന ഘട്ട ചിത്രീകരണത്തിനായി ദുൽഖർ അമേരിക്കയിലേക്ക്.  കേരളത്തിലെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ അടുത്ത ഷെഡ്യൂള്‍ അമേരിക്കയിലാണ്.  അമേരിക്കയില്‍ ഷൂട്ടിംഗ് ആരംഭിക്കുന്നതിന് തടസങ്ങള്‍ നേരിട്ടതോടെ ചിത്രീകരണം നീണ്ടുപോകുകയായിരുന്നു. ഇതിനിടെ സത്യന്‍ അന്തിക്കാട് ചിത്രം ജോമോന്റെ സുവിശേഷങ്ങളും ബിജോയ് നമ്പ്യാർ ചിത്രം സോളോയുടെ ആദ്യ ഷെഡ്യൂളും ദുല്‍ഖര്‍ പൂര്‍ത്തിയാക്കി.  അടുത്തവര്‍ഷം ഏപ്രിലില്‍ വിഷു റിലീസായി ചിത്രം തീയേറ്ററിലെത്തിക്കാനാകുമെന്നാണ് അമല്‍ നീരദും സംഘവും പ്രതീക്ഷിക്കുന്നത്.  ചിത്രത്തിൽ കോട്ടയംകാരനായ അച്ചായന്റെ വേഷമാണ് ദുൽഖറിന്. കാര്‍ത്തിക മുരളീധരന്‍ നായികയാകുന്ന ചിത്രത്തില്‍ സൗബിനും പ്രധാന വേഷത്തിലുണ്ട്. ഷിബിന്‍ തിരക്കഥ എഴുതുന്ന ചിത്രത്തിന് സംഗീതം നല്‍കുന്നത് ഗോപി സുന്ദറാണ് .

shortlink

Related Articles

Post Your Comments


Back to top button