BollywoodGeneral

യാത്രകളിൽ ഷാരൂഖ് ഇളയ മകനെ കൂടെ കൂട്ടുന്നതിന് കാരണം

എവിടെ പോകുമ്പോഴും ഷാറൂഖ് ഖാൻ ഇളയ മകന്‍ കൂടെ കൊണ്ടുപോവാറുണ്ട്. മൂന്നു വയസ്സുകാരന്‍ അബ്രാമിനെ കൂട്ടാതെ ഷാറൂഖ് പോകുന്നത് ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍ മാത്രമാണ്. കഴിഞ്ഞ ദിവസം മുംബെ എയര്‍പോര്‍ട്ടില്‍ വെച്ച് താൻ എപ്പോഴും മകനെ കൂടെ കൂട്ടുന്നതിന്റെ കാരണം മാധ്യമ പ്രവർത്തകരോട് തുറന്നു പറഞ്ഞിരിക്കുകയാണ് നടൻ .

സെല്‍ഫി ചിത്രങ്ങളില്‍ മാത്രമൊതുങ്ങുന്ന അച്ഛനല്ല താനെന്നും കുട്ടികളുടെ സംരക്ഷണയില്‍ ശ്രദ്ധാലുവായ പിതാവാണെന്നുമാണ് ഷാറൂഖ് പറഞ്ഞത്.  മറ്റു രണ്ടു കുട്ടികളെയും അപേക്ഷിച്ച്‌ അബ്രാം തന്നോട് ഭയങ്കര പൊസെസ്സീവ് ആണെന്നാണ് ഷാറൂഖ് പറയുന്നത്. അതുകൊണ്ടു തന്നെ എവിടെ പോകുമ്പോഴും അവനെയും കൊണ്ടു പോവുക പതിവാണ്.

മൂത്ത മകന്‍ അയാനും മകള്‍ സുഹാനയും പഠനവും മറ്റുമായി അവരുടേതായ തിരക്കുകളിലാണ്. അ തുകൊണ്ടു തന്നെ യാത്ര പോകുമ്പോള്‍ അവര്‍ പലപ്പോഴും തങ്ങളുടെ കൂടെ ഉണ്ടാവാറില്ലെന്നും ഷാറൂഖ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button