GeneralNEWSShort Films

ലൈംഗികാനുഭവം തുറന്നുപറയുന്ന ഹ്രസ്വചിത്രം; കനി കുസൃതിയുടെ ഫേസ്ബുക്ക് പൂട്ടിച്ചു, മണിക്കൂറുകള്‍ക്കുള്ളില്‍ വീണ്ടെടുത്തു

‘മെമ്മറീസ് ഓഫ് എ മെഷീന്‍’ എന്ന ഹ്രസ്വചിത്രത്തില്‍ അഭിനയിച്ച കനി കുസൃതിയുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ മാസ് റിപ്പോര്‍ട്ടിങ്ങിനെത്തുടര്‍ന്ന് പൂട്ടി. മണിക്കൂറുകള്‍ക്കംതന്നെ കനിയുടെ പ്രൊഫൈല്‍ വീണ്ടെടുത്തു. ഒരു സ്ത്രീ തന്റെ ചെറുപ്പത്തിലുണ്ടായ ലൈംഗിക അനുഭവം തന്റെ പങ്കാളിയോട് തുറന്നു പറയുന്നതാണ് ‘മെമ്മറീസ് ഓഫ് എ മെഷീന്‍’ എന്ന ഷോട്ട് ഫിലിമിന്റെ ഇതിവൃത്തം.
ഒന്‍പത് മിനിറ്റ് ദൈര്‍ഘ്യമുള്ള ഷോട്ട് ഫിലിം ഒറ്റ ഷോട്ടിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ഷൈലജ പടിന്തലയാണ് ചിത്രത്തിന്റെ സംവിധായിക. നവംബര്‍ 20ന് യുട്യൂബില്‍ റിലീസ് ചെയ്ത ഷോര്‍ട്ട് ഫിലിം 4.67 ലക്ഷത്തിലേറെ കാഴ്ചകരുമായി മുന്നേറുകയാണ്.ഷോര്‍ട്ട് ഫിലിമില്‍ അഭിനയിക്കുന്ന കനിയുടെ അനുഭവമാണ്‌ ഇതെന്ന രീതിയിലാണ് പലരും ഇതിനെ സ്വീകരിച്ചത്. കനിയുടെ അനുഭവമല്ല ഇതെന്നും ഞാന്‍ ചെയ്ത ഷോര്‍ട്ട് ഫിലിമില്‍ പ്രധാനകഥാപാത്രമായി കനി അഭിനയിക്കുകമാത്രമാണ് ചെയ്തതെന്നും സംവിധായികയായ ഷൈലജ പടിന്തല വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button