CinemaIndian CinemaNEWS

നടികര്‍ സംഘത്തിനുള്ളിലെ സംഘര്‍ഷങ്ങള്‍ വിശദീകരണവുമായി വിശാല്‍ രംഗത്ത്

 

തമിഴ് സിനിമാ മേഖലയിലെ ഇപ്പോഴത്തെ ചര്‍ച്ചാ വിഷയമായ നടികര്‍ സംഘത്തിനുള്ളിലെ സംഘര്‍ഷങ്ങളില്‍ വിശദീകരണവുമായി വിശാല്‍ രംഗത്തെത്തി. കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ വിജയും അജിത്തും എത്താതിരുന്നത് വന്‍ വിവാദമാവുകയും ആരാധകര്‍ ചോദ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതിനുള്ള മറുപടിയുമായാണ്‌ വിശാല്‍ എത്തിയത്.

എല്ലാ അംഗങ്ങളെയും സമ്മേളനത്തിന് വിളിച്ചിട്ടുണ്ടെന്നും ഷൂട്ടിംഗ് തിരക്ക് കൊണ്ട് പലയിടങ്ങളില്‍ ആയവര്‍ക്ക് എത്താന്‍ പറ്റിയിട്ടില്ല എന്നും വിശാല്‍ പറഞ്ഞു. യോഗത്തില്‍ വന്നില്ലെങ്കില്‍ സംഘടനയില്‍ നിന്നും പുറത്താക്കുമെന്ന് ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ല എന്നും താരം പറഞ്ഞു. യോഗത്തില്‍ എത്തിച്ചേരാന്‍ സാധിക്കാത്ത കമല്‍ ഹാസന്‍ സ്കൈപ്പ് വഴി യോഗത്തെ അഭിസംബോധന ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button