BollywoodCinemaGeneralNEWS

കരൺ ജോഹറിനെതിരെ ലൈംഗികാതിക്രമത്തിന് പരാതിയുമായി അനുഷ്ക ശർമ്മ

ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹറിനെതിരെ ഗുരുതര ആരോപണവുമായി നടി അനുഷ്‌ക ശര്‍മ രംഗത്ത്. കരണ്‍ ജോഹര്‍ ‘ഏ ദില്‍ ഹേ മുഷ്‌കില്‍’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ തന്നെ അപമര്യാദയായി സ്പര്‍ശിച്ചെന്ന് അനുഷ്‌ക ശര്‍മ ആരോപിച്ചു. ചിത്രീകരണ വേളയില്‍ പലപ്പോഴും വളരെ മോശമായാണ് തന്നോട് പെരുമാറിയതെന്നും, ലൈംഗീകാതിക്രമത്തിന് കരണിനെതിരെ പരാതി കൊടുക്കാന്‍ തീരുമാനിച്ചിരുന്നതായും താരം വ്യക്തമാക്കുന്നു. കരണിന്‍റെ ഭാഗത്ത് നിന്നും ഇത്തരം ഒരു അനുഭവം ഉണ്ടായെന്ന് നേരത്തെ നടി ജാക്വിലിനും പറഞ്ഞിട്ടുള്ളതായി അനുഷ്ക വെളിപ്പെടുത്തി.

അതേസമയം, സിനിമയുടെ ചിത്രീകരണത്തിനിടയില്‍ തനിക്ക് അനുഷ്‌കയോട് പ്രേമം തോന്നിയിരുന്നെന്നും അത് പറയുക മാത്രമാണ് താന്‍ ചെയ്തതെന്നും കരണ്‍ ജോഹര്‍ പറഞ്ഞു. അഭിനയം നന്നാവാന്‍ കരണ്‍ അടുത്തിടപഴകിയപ്പോള്‍ അനുഷ്‌ക തെറ്റിദ്ധരിച്ചതാകാമെന്ന് കത്രീനാ കൈഫും പ്രതികരിച്ചു.

നേരത്തെ, ഒരു അഭിമുഖത്തിനിടയില്‍ അനുഷ്‌കയുടെ കരിയര്‍ താന്‍ ഇല്ലാതാക്കാന്‍ ശ്രമിച്ചിരുന്നതായി കരണ്‍ ജോഹര്‍ വെളിപ്പെടുത്തിയത് വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button