CinemaGeneralNEWS

ബ്ലോഗെഴുത്തിലെ വിവാദങ്ങളെക്കുറിച്ചും വിമര്‍ശനങ്ങളെക്കുറിച്ചും മോഹന്‍ലാല്‍ പറയുന്നു

ആറ് വര്‍ഷമായി മോഹന്‍ലാല്‍ പ്രതിമാസ ബ്ലോഗിലൂടെ സമകാലിക വിഷയങ്ങളിലുള്ള തന്റെ അഭിപ്രായങ്ങളും വിയോജിപ്പുകളും തുറന്ന് പ്രകടിപ്പിക്കുന്നു. വിവിധ വിഷയങ്ങളില്‍ മോഹന്‍ലാലിന്റെ ബ്ലോഗ് ചര്‍ച്ചയാവുകയും വിമര്‍ശനങ്ങള്‍ ഇടയാവുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ബ്ലോഗെഴുത്തിലെ വിവാദങ്ങളെക്കുറിച്ചും വിമര്‍ശനങ്ങളെക്കുറിച്ചും തുറന്നുപറയുകയാണ് മോഹന്‍ലാല്‍.

നിങ്ങള്‍ക്ക് ഇഷ്ടപ്പെടുന്ന തരത്തില്‍ എനിക്ക് ബ്ലോഗെഴുതാനാകില്ലല്ലോ? കാരണം അത് എന്റെ അഭിപ്രായമാണ് എന്നാണ് വിയോജിപ്പുകളെക്കുറിച്ച് ചോദിച്ചപ്പോള്‍ മോഹന്‍ലാലിന്റെ പ്രതികരണം. മനോരമാ ന്യൂസ് സംഘടിപ്പിച്ച ന്യൂസ് മേക്കര്‍ സംവാദത്തിലാണ് ബ്ലോഗിനെക്കുറിച്ചും ഉയര്‍ന്ന വിമര്‍ശനങ്ങളെക്കുറിച്ചും മോഹന്‍ലാല്‍ പ്രതികരിച്ചത്.

ബ്ലോഗിനെക്കുറിച്ച് പ്രതികരിക്കുന്നതില്‍ എനിക്ക് ഒരു കുഴപ്പവുമില്ല. ആറ് വര്‍ഷമായി ഞാന്‍ ബ്ലോഗ് എഴുതുന്നു. എത്രയോ പേര്‍ ചീത്ത പറഞ്ഞിട്ടുണ്ട്, എത്രയോ പേര്‍ അനുകൂലിച്ചിട്ടുണ്ട്. എനിക്ക് എന്നെ ചീത്ത പറഞ്ഞവരെ ഓര്‍ത്ത് സങ്കടവുമില്ല. നല്ലത് പറഞ്ഞവരെക്കുറിച്ചോര്‍ത്ത് സന്തോഷവുമില്ലയെന്നും മോഹന്‍ലാല്‍ പറയുന്നു.

ഞായറാഴ്ച രാത്രി ഒമ്പതിന് മോഹന്‍ലാലുമായുള്ള സംവാദം സംപ്രേഷണം ചെയ്യും. തന്റെ ആദ്യ സിനിമ കണ്ടവരുടെ മകന്റെ മകന്റെ മകന്‍ പുലിമുരുകന്‍ കാണുന്നു, ആ സിനിമ കണ്ട ശേഷം എവിടെ വച്ചെങ്കിലും കണ്ടാല്‍ ലാലേട്ടാ എന്നോ മോഹന്‍ലാല്‍ എന്നോ തന്നെ അവര്‍ വിളിക്കുന്നു. എല്ലാ കുട്ടികളും പുലിമുരുകനെ പോലെ ഡ്രസ് ചെയ്യുകയും വീട്ടിലെ പൂച്ചയെ പുലിയായി കാണുകയും ചെയ്യുന്നു. പുലിമുരുകന്റെ വിജയം അഭിനേതാവ് എന്ന നിലയില്‍ ലഭിച്ച മികച്ച സ്വീകാര്യതയായി കാണുന്നുവെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button