CinemaGeneralNEWS

തമിഴകത്ത് അണിയറയില്‍ ചാര്‍ളി ഒരുങ്ങുന്നു; ദുല്ഖരും പാര്‍വതിയുമില്ല

ദുല്‍ഖര്‍ സല്‍മാന്റെ വിജയ ചിത്രം ചാര്‍ളി തമിഴകത്തേക്ക് എന്നാല്‍ തമിഴില്‍ ചാര്‍ളിയായി മാധവനും പാര്‍വ്വതിയ്ക്ക് പകരം സായി പല്ലവിയും എത്തുക. എ.എല്‍.വിജയ് സംവിധാനം ചെയ്യുന്ന ഈ ചിത്രം സായി പല്ലവിയുടെ തമിഴകത്തെ ആദ്യ ചുവടുവെയ്പ്പ് കൂടിയാണ് .
ചാര്‍ളിയില്‍ പാര്‍വ്വതി അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്ന സായി പല്ലവി മാധവന്റെ നായികയാകാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണിപ്പോള്‍.

ചിത്രത്തിന്റെ നിര്‍മ്മാതാവായ ശ്രുതി നല്ലപ്പ ഇക്കാര്യം സ്ഥിരീകരിച്ചു. ചാര്‍ളിയുടെ റീമേയ്ക്ക് അവകാശം മേടിച്ചിട്ടുണ്ടെന്നും സംവിധായകന്‍ എ.എല്‍.വിജയ് തമിഴ്‌പ്രേക്ഷകരുടെ ആസ്വാദനത്തിന് അനുസരിച്ച് തിരക്കഥയില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്നും ശ്രുതി പറഞ്ഞു. ഒറിജിനല്‍ സിനിമയില്‍ നിന്നും ഏറെ വ്യത്യസ്തമാണ് ഇപ്പോള്‍ സിനിമയുടെ കഥയെന്നും പറഞ്ഞ ശ്രുതി നല്ലപ്പ ചിത്രീകരണം മാര്‍ച്ചില്‍ തുടങ്ങുമെന്നും അറിയിച്ചു.

തമിഴ് പ്രേക്ഷകര്‍ക്ക് കൂടി രസിക്കുന്ന തരത്തിലുള്ള മാറ്റങ്ങള്‍ ചിത്രത്തില്‍ വരുത്തുമെന്ന് വിജയ് വ്യക്തമാക്കി. തമിഴ്, മറാത്തി, ബംഗാളി എന്നീ ഭാഷകളിലും ചിത്രം റീമേയ്ക്ക് ചെയ്യുമെന്നും ഇതൊരു വെല്ലുവിളിയായി ഏറ്റെടുക്കുന്നുവെന്നും വിജയ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button